ETV Bharat / bharat

മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി ലജ്ജിക്കണം; കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ - SUKHJINDER RANDHAWA SLAMS BJP

സ്വകാര്യ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയത് വിവാദമായിരുന്നു.

MANMOHAN SINGH DEATH  RAHUL GANDHI FOREIGN TRIP ROW  മൻമോഹൻ സിങ് മരണം  രാഹുല്‍ ഗാന്ധി വിദേശ യാത്ര വിവാദം
Sukhjinder Singh Randhawa (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 30, 2024, 10:48 PM IST

ന്യൂഡൽഹി: മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തിന് പിന്നാലെ ബിജെപി അഴിച്ചുവിടുന്ന ആരോപണങ്ങളില്‍ കനത്ത വിമര്‍ശനവുമായി കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ. മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി മാപ്പ് പറയണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു.

'ബിജെപി നുണകൾ മാത്രമേ പറയൂ... എല്ലാ കാര്യങ്ങളിലും അവർ കള്ളം പറയും... മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സ്‌മാരകം പണിയാൻ അവർ സ്ഥലം നൽകിയില്ല... മൻമോഹൻ സിങ്ങിന്‍റെ ഭൗതിക ശരീരം രാഹുൽ ഗാന്ധിയാണ് തോളിലേറ്റിയത്... ബിജെപി അദ്ദേഹത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്... ഇതില്‍ അവര്‍ ലജ്ജിക്കണം. മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിച്ചതിന് അവർ മാപ്പ് പറയണം.'- രൺധവ എഎൻഐയോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോൾ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് ആഘോഷിക്കാനാണ് എന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല എക്‌സിലാണ് വിമര്‍ശനം ഉന്നയിച്ചത്.

'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോഴും രാജ്യം ഏഴ് ദിവസത്തെ ദുഃഖം ആചരിക്കുമ്പോഴും പുതുവത്സരം കൊണ്ടാടാന്‍ രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നു. ഡോ. മൻമോഹൻ സിങ്ങിനെ കോൺഗ്രസ് ഗൗനിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് മുഴുവന്‍ അവർ അദ്ദേഹത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തു. ഇപ്പോഴും അതുതന്നെ ചെയ്യുന്നു.

ഇന്നലെ ആരും അദ്ദേഹത്തിന്‍റെ ചിതാഭസ്‌മം ഏറ്റുവാങ്ങാൻ പോയില്ല. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഭാരത രത്ന കൊടുക്കാന്‍ പോലും വിസമ്മതിച്ചു എന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. ഇതാണ് അവരുടെ യഥാർഥ മുഖം'- ഷെഹ്‌സാദ് പൂനവാല കുറിച്ചു.

സ്വകാര്യ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് ഉടലെടുത്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്ര ഉയര്‍ത്തിക്കാട്ടി ബിജെപി നേതാവ് അമിത് മാളവ്യയയാണ് വിവാദത്തിന് തുടക്കമിട്ടത്. മൻമോഹൻ സിങ്ങിൻ്റെ മരണം രാഹുൽ തൻ്റെ രാഷ്ട്രീയത്തിനായി മുതലെടുക്കുകയാണെന്ന് അമിത് മാളവ്യ ആരോപിച്ചു.

'മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ രാജ്യം ദുഃഖം പ്രകടിപ്പിക്കുമ്പോൾ, പുതുവർഷം ആഘോഷിക്കാന്‍ രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പറന്നിരിക്കുകയാണ്. രാഹുൽ ഗാന്ധി തൻ്റെ രാഷ്ട്രീയ നേട്ടത്തിനായി ഡോ. സിങ്ങിന്‍റെ മരണത്തെ രാഷ്ട്രീയവത്കരിക്കുകയും മുതലെടുക്കുകയും ചെയ്‌തു.

എന്നാൽ അദ്ദേഹത്തോടുള്ള രാഹുലിന്‍റെ അവജ്ഞ വ്യക്തമാണ്. ഗാന്ധി കുടുംബവും കോൺഗ്രസും സിഖുകാരെ വെറുക്കുന്നു. ഇന്ദിരാ ഗാന്ധി ദർബാർ സാഹിബിനെ അവഹേളിച്ച കാര്യം ഒരിക്കലും മറക്കരുത്.' - അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

പിന്നാലെ മറുപടിയുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ രംഗത്തെത്തി. സംഘികളുടെ ശ്രദ്ധ തിരിക്കല്‍ രാഷ്ട്രീയം എന്ന് അവസാനിപ്പിക്കുമെന്ന് മാണിക്കം ടാഗോര്‍ ചോദിച്ചു.

'സംഘികൾ എപ്പോഴാണ് ഈ 'ടേക്ക് ഡൈവേർഷൻ' രാഷ്ട്രീയം അവസാനിപ്പിക്കുക?. യമുന തീരത്ത് ഡോ. സാഹിബിന് ശവസംസ്‌കാരത്തിന് സ്ഥലം നിഷേധിച്ച മോദിയുടെ രീതിയും അദ്ദേഹത്തിൻ്റെ മന്ത്രിമാർ ഡോ. സാഹബിൻ്റെ കുടുംബത്തെ മൂലക്കിരുത്തിയതും ലജ്ജാകരമാണ്. ഗാന്ധി സ്വകാര്യ യാത്ര നടത്തിയാൽ എന്തിനാണ് വിഷമിക്കുന്നത്. പുതുവർഷത്തിൽ നന്നാകൂ.'- ടാഗോർ എക്‌സിൽ എഴുതി.

ചിതാഭസ്‌മം നിമജ്ജനം ചെയ്യാന്‍ മന്‍മോഹന്‍ സിങ്ങിന്‍റെ കുടുംബത്തിന് സ്വകാര്യത ലഭിക്കട്ടെ എന്ന് കരുതിയാണ് കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് പാര്‍ട്ടി വിശദീകരിച്ചു.

Also Read: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്ത്യൻ പൗരത്വം നേടിയ 'പാക്കിസ്ഥാനി ഹിന്ദുക്കൾ' വോട്ടർ ഐഡിക്ക് അപേക്ഷ നൽകി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.