കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയിലെത്തി.
ഒരു ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ വില 6625 രൂപയാണ്. ഈ മാസം ആദ്യ വാരത്തിന്‍റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയിന്‍റിലെത്തിയ സ്വര്‍ണവില പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
96.20 രൂപയാണ് വിപണിയിലെ ഇന്നത്തെ ഒരു ഗ്രാം വെള്ളിയുടെ വില. ഇന്നലെയിത് 89.42 ആയിരുന്നു. ഇക്കഴിഞ്ഞ എട്ടിന് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 1,520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു അത്. അതോടെ ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 52,560 രൂപയായിരുന്നു.