തിരുവനന്തപുരം :നഷ്‌ടക്കണക്ക് മാത്രം കൈമുതലായുള്ള കഷ്‌ടകാലമാണ് മലയോര പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇപ്പോഴുള്ളത്. വാഴയും മരച്ചീനിയും ഒക്കെയായുള്ള കാര്‍ഷികവൃത്തി പ്രകൃതിക്ഷോഭങ്ങളില്‍ ഇല്ലാതാകുമ്പോള്‍ ഒരിറ്റു പ്രതീക്ഷയേകുന്നതാണ് മോഹനന്‍ നായരുടെ അന്‍പതു സെൻ്റിലെ മരച്ചീനി കൃഷി.
അടിസ്ഥാനപരമായി ക്ഷീരകര്‍ഷകനായ ഇദ്ദേഹം പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി നടത്തിയത്. ഒരു മരച്ചീനി മൂടില്‍ 38 കിലോയോളം വിളവുണ്ടായിരുന്നു. ഏറെക്കുറെ എല്ലാ മൂടിലും ഇത്രയും വിളവ് ലഭിച്ചിരുന്നു. കറുകണ്ണന്‍ മരച്ചീനിയുടെ വിളവെടുക്കാനുള്ള കാലാവധി ഒരു വര്‍ഷമാണ്.