കേരളം

kerala

ETV Bharat / business

കോണ്‍ക്രീറ്റ് ടാങ്കുകളില്‍ വരാലും അനാബസും ഷാർക്കും; മത്സ്യ കൃഷിയിൽ വിജയം വരിച്ച് ചാത്തമംഗലത്തെ കർഷകൻ

പത്ത് വർഷത്തോളമായി മികച്ച രീതിയിൽ മത്സ്യ കൊയ്ത്ത് നടത്തി ചിത്രമണ്ണിൽ ബാലകൃഷ്‌ണൻ എന്ന കർഷകൻ. ബാലകൃഷ്‌ണന് മത്സ്യകൃഷി വെറും വരുമാനമാർഗം മാത്രമല്ല. തന്‍റെ കൃഷിയിടത്തിലെ മറ്റ് കൃഷികൾക്ക് വേണ്ട ജൈവവളം ഉത്‌പാദിപ്പിക്കുന്ന ഒരു കേന്ദ്രം കൂടിയാണ്.

Great Success In Fish Farming  Farmer Achieve Success  മത്സ്യ കൃഷി  Fish Farming
Farmer Achieved Great Success In Fish Farming

By ETV Bharat Kerala Team

Published : Feb 12, 2024, 2:23 PM IST

മത്സ്യ കൃഷിയിൽ മികച്ച വിജയം വരിച്ച് ചാത്തമംഗലത്തെ കർഷകൻ

കോഴിക്കോട് : ചാത്തമംഗലം കൂഴക്കോട് പടിഞ്ഞാറെ ചിത്ര മണ്ണിൽ ബാലകൃഷ്‌ണന് മത്സ്യകൃഷി (Fish Farming) വെറും വരുമാനമാർഗം മാത്രമല്ല. തന്‍റെ കൃഷിയിടത്തിലെ മറ്റ് കൃഷികൾക്ക് വേണ്ട ജൈവവളം ഉത്‌പാദിപ്പിക്കുന്ന ഒരു കേന്ദ്രം കൂടിയാണ്. വീട്ടുവളപ്പിലെ മത്സ്യ കൃഷി യൂണിറ്റ് ഏറെ ലാഭകരമാണെന്ന് കേട്ടതോടെ ചാത്തമംഗലത്തെ മിക്ക കർഷകരും മത്സ്യ കൃഷിയിലേക്കിറങ്ങിയിരുന്നു.

അവരെല്ലാം തന്നെ ഒന്നോ രണ്ടോ വർഷത്തിനകം മത്സ്യ കൃഷി ഉപേക്ഷിച്ചു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തോളമായി മികച്ച രീതിയിൽ മത്സ്യ കൊയ്ത്ത് നടത്തുകയാണ് ചിത്രമണ്ണിൽ ബാലകൃഷ്‌ണൻ എന്ന കർഷകൻ.

കൃഷിയുടെ മർമ്മമറിഞ്ഞുള്ള കൃഷിരീതി അവലംബിച്ചതാണ് ബാലകൃഷ്‌ണന്‍റെ വിജയരഹസ്യം (Farmer Achieved Great Success In Fish Farming). വിവിധ തരം ഫിലോപ്പി മത്സ്യങ്ങളും, അനാബസ്, ഷാർക്ക്, അലങ്കാര മത്സ്യങ്ങൾ എന്നിവയൊക്കെ കൃഷിയിടത്തിൽ സമൃദ്ധമായി ഉണ്ടെങ്കിലും വരാൽ കൃഷിയിലാണ് ബാലകൃഷ്‌ണൻ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിക്കുന്നത്.

എല്ലാ മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നൽകുന്നുണ്ട് എന്ന പ്രത്യേകത കൂടി ഈ മത്സ്യ കൃഷിയിടത്തിനുണ്ട്. മത്സ്യങ്ങൾക്കുള്ള തീറ്റയ്‌ക്ക് തീപിടിച്ച വിലയാണ് എന്നതാണ് ബാലകൃഷ്‌ണൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മത്സ്യകൃഷി ലാഭകരമാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് പത്ത് വർഷത്തെ അനുഭവമുള്ള ഈ കർഷകന്‍റെ അഭിപ്രായം.

തന്‍റെ കൃഷിയിടത്തിലെ മറ്റു കൃഷികൾക്ക് വേണ്ട ജൈവവളം ലഭിക്കുമെന്നതാണ് ആകെയുള്ള ലാഭം. കൂടാതെ മത്സ്യ യൂണിറ്റിലൂടെ ബയോഗ്യാസും നിർമിക്കുന്നുണ്ട്. വിളവെടുപ്പിന് പാകമാവുന്ന മത്സ്യങ്ങളെ വീട്ടു മുറ്റത്തെ യൂണിറ്റുകളിൽ നേരിട്ട് എത്തിയാണ് ആവശ്യക്കാർ വാങ്ങിക്കുന്നത്.

സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം മാത്രമാണ് വിപണന സാധ്യത വർധിപ്പിക്കുന്നത് (Social Media Platform Helps To Sell This Fish). ചെയ്യുന്ന കൃഷിയെ കുറിച്ച് കൂടുതൽ മനസിലാക്കിയും അറിഞ്ഞും കൃഷി ചെയ്‌താൽ ഏതു കൃഷിയും വിജയിപ്പിക്കാം എന്നതാണ് വെള്ളനൂരിലെ ചിത്രമണ്ണിൽ ബാലകൃഷ്‌ണന്‍റെ അനുഭവ പാഠം.

ALSO READ : 'വേണമെങ്കില്‍ ചീര കുളപ്പടവിലും...'; സിദ്ദിഖിന്‍റെ കുളക്കരക്കൃഷിക്ക് ഫാന്‍സും

ABOUT THE AUTHOR

...view details