കേരളം

kerala

ETV Bharat / business

'കൈകളില്‍ കൂടുതല്‍ പണം എത്തും, വീട് വയ്‌ക്കാം'; പുതിയ ആദായ നികുതിയെ കുറിച്ച് വിദഗ്‌ധര്‍ പറയുന്നതിങ്ങനെ... - EXPERTS ON BIG TAX RELIEF

ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്‌ച പ്രഖ്യാപിച്ച ബജറ്റ് പ്രകാരം പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി നല്‍കേണ്ടതില്ല.

BENEFITS OF INCOME TAX RELIEF 2025  BUDGET 2025 AND NIRMALA SITHARAMAN  TAX RELIEF TO BOOST INCOME IN INDIA  ആദായ നികുതിയിലെ ഇളവ്
Representative Image (PTI)

By ETV Bharat Kerala Team

Published : Feb 2, 2025, 7:58 AM IST

ന്യൂഡല്‍ഹി: 2025-26 ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് നികുതി വിദഗ്‌ധരും വ്യവസായ നിരീക്ഷകരും ബാങ്കിങ് മേഖലയിലെ വിദഗ്‌ധരും രംഗത്ത്. സാമ്പത്തിക വളർച്ച, നികുതി ഇളവ്, വിവിധ മേഖലകളിലെ നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബജറ്റാണ് ഇതെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്‌ച പ്രഖ്യാപിച്ച ബജറ്റ് പ്രകാരം പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി നല്‍കേണ്ടതില്ല.

75,000 രൂപയുടെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ കൂടി ചേരുമ്പോള്‍ ശമ്പള വരുമാനക്കാര്‍ക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ബജറ്റിനെ പ്രശംസിച്ച് സാമ്പത്തിക രംഗത്തെ വിദഗ്‌ധര്‍ രംഗത്തെത്തിയത്.

'ഇനി വരുമാനം കൂടും'

വ്യക്തികളുടെ വരുമാനം കൂട്ടാനും സാമ്പത്തിക പുരോഗതയിലേക്ക് നയിക്കാനും ആദായ നികുതി ഇളവ് സഹായിക്കുമെന്ന് EY ഇന്ത്യ നാഷണൽ ടാക്‌സ് ലീഡർ സമീർ ഗുപ്‌ത പറഞ്ഞു.

"വർധിപ്പിച്ച നികുതി ഇളവുകൾ കൂടുതൽ വരുമാനം ഉറപ്പാക്കുകയും സാമ്പത്തിക പുരോഗതിക്ക് ഊര്‍ജം നല്‍കുകയും ചെയ്യും. പ്രത്യേകിച്ച് കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ നവീകരണത്തിനായുള്ള മുന്നേറ്റം സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്‌ഠിതവുമായ പുരോഗതിക്ക് കാരണമാകും" അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'കൈകളില്‍ കൂടുതല്‍ പണം എത്തും'

ആദായ നികുതി ഇളവിനെ പ്രശംസിച്ച് ബാങ്ക് ഓഫ് ബറോഡയുടെ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ദേബദത്ത ചന്ദ് രംഗത്തെത്തി. "ആദായനികുതി മേഖലയിലെ ഇളവുകൾ നികുതിദായകരുടെ കൈകളിൽ കൂടുതൽ പണം എത്തിക്കുകയും സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.

'വീട് വയ്‌ക്കാനുള്ള പണം ആസൂത്രണം ചെയ്യാം'

സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും വ്യക്തികൾക്ക്, പ്രത്യേകിച്ച് മധ്യവർഗ ശമ്പളക്കാരായ പ്രൊഫഷണലുകൾക്ക്, ഡിസ്പോസിബിൾ വരുമാനം വർധിപ്പിക്കുന്നതിന് ഈ ആദായ നികുതി ഇളവ് കാരണമാകുമെന്ന് എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ എംഡിയും സിഇഒയുമായ ത്രിഭുവൻ അധികാരി വ്യക്തമാക്കി.

"12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയത് സാധാരണക്കാര്‍ക്ക് വലിയ രീതിയില്‍ പ്രയോജനപ്പെടും, ഒരു വീട് വയ്‌ക്കാനുള്ള പണം കണ്ടെത്തുന്നതിനും ഇതുസഹായകമാകും" അദ്ദേഹം പറഞ്ഞു.

'ഇനി 80,000 രൂപയുടെ നികുതി ലാഭം'

12.75 ലക്ഷം രൂപ വരുമാനമുള്ള ശമ്പളക്കാരന് ഇനി 80,000 രൂപയുടെ നികുതി ലാഭം ലഭിക്കുമെന്ന് ബിഡിഒ ഇന്ത്യയുടെ പങ്കാളിയായ പ്രീതി ശർമ്മ ചൂണ്ടിക്കാട്ടി. പരിഷ്‌കരിച്ച നികുതി സ്ലാബുകൾ എല്ലാ വരുമാന വിഭാഗങ്ങളിലുമുള്ള നികുതിദായകർക്ക് ആശ്വാസം നൽകുന്നു. നികുതി നിയമങ്ങൾ ലളിതമാക്കാനും വ്യക്തികൾക്കായി ഒരൊറ്റ നികുതി വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സർക്കാരിന്‍റെ നീക്കം നികുതി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

'ചെറുകിട ബിസിനസുകള്‍ക്ക് അവസരം'

പുതുക്കിയ ആദായനികുതി നിരക്കുകൾ വരുമാനം വർധിപ്പിക്കുമെന്നും സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്നും BANKIT എക്സിക്യൂട്ടീവ് ഡയറക്‌ടറും സിഒഒയുമായ അമിത് നിഗം ​​ഊന്നിപ്പറഞ്ഞു. ചെറുകിട ബിസിനസുകൾക്കും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾക്കും ഇത് പുതിയ അവസരങ്ങൾ തുറക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

"സാമ്പത്തിക പുരോഗതി വർധിപ്പിക്കുന്നതിലുള്ള ബജറ്റിന്‍റെ ശ്രദ്ധ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പാണ്," നിഗം ​​അഭിപ്രായപ്പെട്ടു.

Read Also:12 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് ആദായ നികുതി വേണ്ട; ഇളവ് പുതിയ സ്‌കീമില്‍ മാത്രം, ഇളവ് ആര്‍ക്കൊക്കെ? അറിയാം പുതിയ നികുതി സ്ലാബ്

ABOUT THE AUTHOR

...view details