ഇന്ത്യ ദീപാവലി ആഘോഷിക്കുകയാണ്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്യാപാരം നടത്താന്‍ ഏറെ അനുയോജ്യമായ ദിവസമായാണ് ചിലര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അവധി ദിവസമായിട്ടുകൂടി ദീപാവലിനാളില്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൈകിട്ട് ഒരു മണിക്കൂര്‍ പ്രത്യേക വ്യാപാരം നടക്കും.
മുഹൂര്‍ത്ത വ്യാപാരം എന്നാണ് ഈ ദീപാവലി സ്പെഷ്യല്‍ ഓഹരി വ്യാപാരം അറിയപ്പെടുന്നത്. ഈ ദിവസം പുതിയതായി നിക്ഷേപം നടത്തുന്നത് ഓഹരി ഉടമകള്‍ക്ക് വര്‍ഷം മുഴുവനും സമൃദ്ധിയും സാമ്പത്തിക വളര്‍ച്ചയും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യന്‍ വ്യാപരമേഖലയില്‍ മാത്രമായിരിക്കും മുഹൂര്‍ത്ത വ്യാപാരം നടക്കുക. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നിവയാണ് മുഹൂര്‍ത്ത വ്യാപാരം നടത്തുക.
ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം:ഒക്‌ടോബര്‍ 31ന് വൈകീട്ട് അമാവാസി ആരംഭിക്കുകയും നവംബര്‍ 1ന് അവസാനിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തവണ ദീപാവലി ആഘോഷം രണ്ട് ദിവസമായാണ് നടക്കുക. ഒക്‌ടോബർ 31 വെള്ളിയാഴ്‌ചയാണ് ആണ് ദീപാവലിയുടെ പൊതു അവധി. എന്നാല്‍ നവംബര്‍ ഒന്ന് ശനിയാഴ്‌ചയാണ് സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഔദ്യോഗികമായി ദീപാവലി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ മുഹൂര്‍ത്ത വ്യാപാരവും ശനിയാഴ്‌ചയാണ് നടക്കുക.
ബിഎസ്ഇ, എന്‍എസ്ഇ, എംസിഎക്‌സും വെളളിയാഴ്‌ച വൈകിട്ട് 6 മണി മുതല്‍ 7 മണി വരെ പ്രത്യേക വ്യാപാരം നടത്തും. പ്രീ-ഓപ്പണിങ് സെഷന്‍ വൈകുന്നേരം 5.45 മുതല്‍ 6 മണി വരെ നടക്കുമെന്ന് എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചിട്ടുണ്ട്. ട്രേഡിങ് വിന്‍ഡോ ഒരു മണിക്കൂര്‍ മാത്രം തുറന്നിരിക്കുന്നതിനാല്‍ വിപണികള്‍ അസ്ഥിരമായിരിക്കും.
ഈ വർഷത്തെ മുഹൂർത്ത വ്യാപാരം
തീയതി
നവംബർ 1 വെള്ളി -
പ്രീ-ഓപ്പൺ സെഷൻ
5.45 മുതൽ 6.00 വരെ
മുഹൂർത്ത വ്യാപാര സമയം
വൈകിട്ട് 6.00 മുതൽ 7.00 വരെ
സമാപന സമയം
7.10 മുതൽ 7.20 വരെ
ബ്ലോക്ക് ഡീലുകൾക്കായുള്ള 2024 ദീപാവലി മുഹൂർത്ത വ്യാപാരം