കേരളം

kerala

ETV Bharat / business

പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി; വർധിച്ചത് 61.50 രൂപ - LPG GAS CYLINDER PRICE HIKE

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂടി. 19 കിലോ സിലിണ്ടറിന് 61രൂപ 50 പൈസയാണ് വർധിപ്പിച്ചത്.

INCREASE PRICE OF LPG CYLINDER  LPG PRICE HIKE  LPG PRICE INDIA  വാണിജ്യ പാചകവാതകം വില വര്‍ധനവ്
COMMERCIAL LPG GAS PRICE HIKE (ETV Bharat)

By ETV Bharat Kerala Team

Published : Nov 1, 2024, 11:09 AM IST

എറണാകുളം: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന്‍റെ വില വീണ്ടും വർധിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 157.5 രൂപയാണ് കൂടിയത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല.

ഇന്ന് (നവംബർ 1) മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. കൊച്ചിയിൽ വാണിജ്യാവശ്യത്തിലുള്ള എൽപിജി സിലിണ്ടറിന്‍റെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ അത് 1749 രൂപയായിരുന്നു. ഐഒസിഎൽ കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില ഇന്ന് മുതൽ 1802 രൂപയായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം മുംബൈയില്‍ ഗ്യാസ് സിലിണ്ടറിന്‍റെ വില ഇപ്പോൾ 1754 രൂപയും കൊല്‍ക്കത്തയില്‍ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1911 രൂപയും ചെന്നൈയിൽ 1964.00 രൂപയുമാണ് നിലവിലെ വില. 2024 ഓഗസ്‌റ്റ് മുതൽ 14.2 കിലോഗ്രാം സിലിണ്ടറുകളുടെ എൽപിജി വില മാറ്റമില്ലാതെ തുടരുകയാണ്.

Also Read:ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാൻ ബില്ലിന് പുറമെ ഡെലിവറി ചാർജ് നൽകേണ്ടതുണ്ടോ? എൽപിജി ഗ്യാസിനെ കുറിച്ച് കൂടുതൽ അറിയാം...!

ABOUT THE AUTHOR

...view details