കേരളം

kerala

ETV Bharat / business

ഫോൺ വാങ്ങാന്‍ ബെസ്‌റ്റ് ടൈം; ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ കിടിലന്‍ ഓഫറുകൾ - Amazon Great Summer Sale - AMAZON GREAT SUMMER SALE

₹25,000-ത്തിൽ താഴെ മികച്ച് ഗുണമേന്മയോടുള്ള സ്‌മാർട് ഫോണുകൾ ലഭ്യമാണ്. ചെറിയ ബജറ്റിലുള്ള ചില മുൻനിര സ്‌മാർട് ഫോണുകളെ പരിചയപ്പെടാം.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ  AMAZON GREAT SUMMER SALE  AMAZON SMARTPHONE SALE  ആമസോൺ ഓഫർ
Amazon Great Summer Sale (AMAZON)

By ETV Bharat Kerala Team

Published : May 2, 2024, 8:14 PM IST

സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ ഗ്രേറ്റ് സമ്മർ സെയില്‍. ഇന്ന് തുടങ്ങിയ സെയിലില്‍ ₹25,000-ത്തിൽ താഴെയുള്ള പുതിയ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ഓപ്‌ഷനുകൾ ലഭ്യമാണ്. ചെറിയ ബജറ്റ് ശ്രേണിയിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ചില മുൻനിര സ്‌മാർട് ഫോണുകൾ ഏതെന്ന് നോക്കാം.

OnePlus Nord CE4: വൺപ്ലസ്‌ നോർഡ് സി ഇ 4 ഇപ്പോൾ വാങ്ങുകയാണെങ്കിൽ 24,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റേറേജുമുള്ള സ്‌നാപ്പ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറാണ് ഈ ഫോണിനുള്ളത്. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ Oxygen OS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, 8-മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസും ലഭിക്കും. 100-വാട്ട് ഫാസ്‌റ്റ് ചാർജിങ് പിന്തുണയുള്ള 5500 mAh ബാറ്ററിയാണ് ഇതിലുള്ളത്. OnePlus Nord CE4 ഇപ്പോൾ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 6 മാസത്തെ നോ-കോസ്‌റ്റ് ഇഎംഐയും എക്‌സ്ചേഞ്ചിൽ ₹2500 കിഴിവും ലഭിക്കും.

Honor X9b : ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഹോണർ എക്‌സ് 9 ബി 20,999 രൂപയ്‌ക്കാണ് വിൽപ്പന നടത്തുന്നത്. 6.78 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയിലാണ് ഹോണർ വരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റോറേജും ജോടിയാക്കിയ സ്‌നാപ്പ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 -ലാണ് ഹോണർ എക്‌സ് 9 ബി പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, ഇതിന് 108-മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 35 വാട്ട് ഫാസ്‌റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5800 mAh ബാറ്ററിയാണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

iQOO Z9:iQOO Z9 ഇപ്പോൾ വാങ്ങുകയാണെങ്കിൽ ₹19,999 രൂപയ്ക്കാണ് ലഭിക്കുന്നത്. 6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയിലാണ് iQOO Z9 ഫോൺ വരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റേറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14-ലാണ് iQOO Z9 പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, ഇതിന് 50-മെഗാപിക്‌സൽ പ്രധാന ക്യാമറയും 2-മെഗാപിക്‌സൽ ഡെപ്‌ത് സെൻസറും ഉണ്ട്. 5000mAh ബാറ്ററിയും 44 വാട്ട് ഫാസ്‌റ്റ് ചാർജിങും ഫോണിന്‍റെ പ്രത്യേകതയാണ്. ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ₹2000 കൂപ്പൺ ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ചിൽ ₹2500 കിഴിവും ലഭിക്കും.

Also Read : വമ്പന്‍ വിലക്കുറവില്‍ വിപണി കീഴടക്കാന്‍ Vivo Y18 ; ഇന്ത്യയിലെ വില പുറത്ത്

ABOUT THE AUTHOR

...view details