കേരളം

kerala

ETV Bharat / business

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണി നഷ്‌ടത്തില്‍; എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും ഇടിഞ്ഞു - All Adani group stocks tumbled - ALL ADANI GROUP STOCKS TUMBLED

ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അദാനിയുടെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

ADANI STOCKS TUMBLED HINDENBURG  STOCK MARKET PLUNGES HINDENBURG  ഓഹരി വിപണി നഷ്‌ടം ഹിന്‍ഡന്‍ബര്‍ഗ്  അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിഞ്ഞു
Gautham Adani (ETV Bharat)

By PTI

Published : Aug 12, 2024, 11:05 AM IST

ന്യൂഡൽഹി :ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അദാനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്. അദാനി എനർജിയുടെ ഓഹരിയില്‍ 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അദാനി ടോട്ടൽ ഗ്യാസ് 13.39 ശതമാനവും എൻഡിടിവി 11 ശതമാനവും അദാനി പവർ 10.94 ശതമാനവും ഇടിഞ്ഞു.

അദാനി ഗ്രീൻ എനർജി ഓഹരികൾ 6.96 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അദാനി വിൽമർ കമ്പനിയുടെ ഓഹരി 6.49 ശതമാനമാണ് ഇടിഞ്ഞത്. അദാനി എൻ്റർപ്രൈസസ് 5.43 ശതമാനം, അദാനി പോർട്ട്സ് 4.95 ശതമാനം, അംബുജ സിമൻ്റ്സ് 2.53 ശതമാനം, എസിസി 2.42 ശതമാനവും ഇടിഞ്ഞു.

ഇക്വിറ്റി വിപണിയിൽ ബിഎസ്ഇ സെൻസെക്‌സ് 479.78 പോയിൻ്റ് ഇടിഞ്ഞ് 79,226.13-ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 155.4 പോയിൻ്റ് താഴ്ന്ന് 24,212.10-ലും എത്തി.

ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായത്.

Also Read :'ആരോപണം നിഷേധിച്ച ബുച്ചിന്‍റെ പ്രസ്‌താവനയില്‍ തന്നെ കുറ്റസമ്മതമുണ്ട്'; വീണ്ടും ചോദ്യശരങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ്

ABOUT THE AUTHOR

...view details