മഥുര :യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരീക്ഷയായ സിവില്‍ സര്‍വീസിന്റെ ഫലം വന്ന ദിവസം തന്നെ, ആദ്യ ശ്രമത്തില്‍ വിജയിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ വൃന്ദാവന്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള യമുനാനദീതീരത്തെ ചിര്ഘട്ടിലാണ് 27കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
സത്യം എന്ന് വിളിക്കുന്ന സത്യവീര്‍ സിങ്ങിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മഥുര ജില്ലയിലെ മഗോര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഷാപൂര്‍ ചെയിന്‍പൂര്‍ നിവാസി നിഹാല്‍ സിങ്ങിന്റെ മകനാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ ആദ്യശ്രമത്തില്‍ തന്നെ 710-ാം റാങ്ക് നേടാന്‍ സത്യവീര്‍ സിങ്ങിന് സാധിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. ഇതോടെ സന്തോഷം വിലാപത്തിന് വഴിമാറി.