ദേവനഹള്ളി:വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച് യുവാവ്. കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ വെസ്റ്റ് ബാങ്ക് ബങ്കുറ സ്വദേശി കൗശിക് കരണിനെതിരെ(22) എയർപോർട്ട് പൊലീസ് കേസെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ യുവാവ് ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. കൗശിക് കരൺ വിമാനത്തിൻ്റെ 18-ാം നമ്പർ സീറ്റിൽ ഇരിക്കുകയായിരുന്നു എന്ന് ഇൻഡിഗോ നൽകിയ പരാതിയിൽ പറയുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് യുവാവിന് കാര്യമായ അറിവുണ്ടായിരുന്നില്ല.