ബെംഗളൂരു:യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. കര്‍ണാടക സ്വദേശി ദിവേഷാണ് പൊലീസ് പിടിയിലായത്. വരുൺ കോട്ടിയാനാണ് (24) കൊല്ലപ്പെട്ടത്. ഗെദ്ദലഹള്ളിയിൽ ഇന്ന് (സെപ്റ്റംബർ 21) രാവിലെയാണ് സംഭവം.
പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയായ ദിവേഷുമായി പ്രണയത്തിലായിരുന്ന യുവതി അടുത്തിടെ പ്രണയം നിരസിക്കുകയും മരിച്ച വരുണുമായി സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി ഇന്നലെ (സെപ്റ്റംബര്‍ 20) രാത്രി ഇരുവരും വാക്ക് തര്‍ക്കമുണ്ടായിരുന്നു.
എന്നാല്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും തമ്മില്‍ രാവിലെയും വാക്കേറ്റം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ ദിവേഷ് കല്ലുകൊണ്ട് വരുണിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വരുണ്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.