കേരളം

kerala

ETV Bharat / bharat

'അമിത്‌ ഷാ ഒരു റൗഡി, ഇത്തരക്കാരെ കൂടെ നിര്‍ത്തിയാണ് പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നത്': യതീന്ദ്ര സിദ്ധരാമയ്യ - Yathindra Criticized Amit Sha - YATHINDRA CRITICIZED AMIT SHA

കേന്ദ്രമന്ത്രി അമിത്‌ ഷായ്‌ക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് യതീന്ദ്ര സിദ്ധരാമയ്യ. കൊലക്കുറ്റം ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം. ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച ചരിത്രത്തിലെ ഒരേയൊരു സര്‍ക്കാര്‍ മോദി സര്‍ക്കാരാണ്.

YATHINDRA SIDDARAMAIAH AGAINST BJP  YATHINDRA CRITICIZED AMIT SHA  UNION MINISTER AMIT SHAH  LOK SABHA ELECTIONS 2024
CM Siddaramaiah's Son Yatindra Targets BJP; He Said Amit Shah Is A Rowdy

By ETV Bharat Kerala Team

Published : Mar 29, 2024, 3:13 PM IST

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഒരു റൗഡിയാണെന്ന് മുന്‍ എംഎല്‍എയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ. കൊലപാതക കുറ്റം ചുമത്തി ഗുജറാത്തില്‍ നിന്നും നാടുകടത്തപ്പെട്ടയാളാണ് അമിത്‌ ഷായെന്നും, അത്തരക്കാരെ കൂടെ നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാമരാജനഗറില്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു യതീന്ദ്ര സിദ്ധരാമയ്യ.

അമിത്‌ ഷായ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ബിജെപി സർക്കാരിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഇത്തരക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ഈ 10 വർഷം കൊണ്ട് നമ്മൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്‌ദാനം. എന്നാല്‍ ഇവിടെ ആര്‍ക്കാണ് ജോലി ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. തൊഴിലില്ലാത്തവർക്ക് ജോലി നൽകേണ്ടത് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്തമല്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. കള്ളപ്പണ കേസുകളെ കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരുമെന്ന് മോദി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ സ്വിസ് ബാങ്കിൽ ആർക്കൊക്കെ അക്കൗണ്ടുണ്ടെന്നതിന്‍റെ ലിസ്‌റ്റ് പോലും അവർ പുറത്തുവിട്ടില്ല. ബിജെപി ഭരണക്കാലത്ത് പെട്രോൾ, ഡീസൽ വിലയും കുത്തനെ വർധിച്ചു.

Also Read: ബിജെപിയുടെ ഇഷ്‌ടവിനോദം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഒളിച്ചുകളി; സിദ്ധരാമയ്യ

ഇത്തവണ 400ലധികം സീറ്റ് കിട്ടുമെന്നാണ് ബിജെപി പറയുന്നത്. 400 ൽ കൂടുതൽ സീറ്റ് കിട്ടിയാൽ ഭരണഘടനയില്‍ അടക്കം മാറ്റങ്ങള്‍ കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. രാജ്യത്തിന്‍റെ ചരിത്രത്തിൽ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച മറ്റൊരു സര്‍ക്കാരും ഉണ്ടായിട്ടില്ല. അത് മോദി സര്‍ക്കാര്‍ മാത്രമാണെന്നും യതീന്ദ്രന്‍ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details