ചെന്നൈ :രാസവസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 12-ാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം (XII student Killed in Lab Experiment Explosion). കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥി നടത്തിയ പരീക്ഷണം പരാജയപ്പെടുകയും രാസവസ്തുക്കൾ പൊട്ടിത്തെറിച്ച് മുറിയിൽ വീഴാൻ ഇടയായെന്നുമാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തിൽ ആസ്ബറ്റോസ് ഷീറ്റുകളും ഭിത്തികളും തെറിച്ചു വീണ് വിദ്യാർഥി സംഭവസ്ഥലത്തു വച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിച്ച് വരികയാണ്.