ആഗ്ര:മദ്യക്കച്ചവടക്കാര്‍ക്കെതിരെ സംഘടിച്ച് ഒരു ഗ്രാമത്തിലെ സ്‌ത്രീകള്‍. അവര്‍ കൂട്ടമായെത്തി മദ്യക്കച്ചവട-നിര്‍മാണ കേന്ദ്രങ്ങള്‍ തല്ലിത്തകര്‍ത്തു. ബിലാസ്‌പൂര്‍ ഗ്രാമത്തിലെ കാഗാരുള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം(liquor shops).
വടിയും തടയുമായി എത്തിയ സ്‌ത്രീകള്‍ മദ്യം സംഭരിച്ചിരുന്ന പെട്ടികള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിലര്‍ ഇതിനിടെ ഇവിടെയുണ്ടായിരുന്ന ചില കുടിയന്‍മാരെ ആക്രമിക്കുകയും ചെയ്തു. ഗ്രാമത്തില്‍ മദ്യക്കച്ചവട കേന്ദ്രങ്ങള്‍ തുറക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് സ്‌ത്രീകള്‍ വ്യക്തമാക്കി. മദ്യക്കച്ചവട കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും വര്‍ദ്ധിക്കുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും യുവാക്കളും മദ്യവിപത്തിലേക്ക് എത്തുന്നു(women attacked and vandalized liquor shops).
ബിലാസ്‌പൂരില്‍ മദ്യ-ബിയര്‍ കച്ചവടകേന്ദ്രങ്ങള്‍ സുലഭമാണ്. ആളുകള്‍ പുലരും മുതല്‍ രാത്രി ഏറെ വൈകും വരെ ഇവിടെ തമ്പടിക്കുന്നു. മദ്യക്കടകള്‍ ഗ്രാമത്തിലെത്തിയത് മുതല്‍ ഗ്രാമത്തിലെ പുരുഷന്‍മാര്‍ മാത്രമല്ല കൗമാരക്കാരും യുവാക്കളും മദ്യപിക്കാന്‍ ശീലിച്ചതായി ഇവര്‍ പറയുന്നു. മുതിര്‍ന്നവരും യുവാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നു. പല കുടുംബങ്ങളും നശിച്ചു കഴിഞ്ഞു(Liquor Box Fire).