ഡൽഹി:കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌ത് യുവതി. തന്‍റെ രണ്ടു കുട്ടികളെയും എടുത്താണ് യുവതി കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടിയത്. സംഭവത്തിൽ 32 കാരിയായ യുവതിയും 4 വയസുകാരിയായ മകളും മരിച്ചു. ഒരു കുട്ടി (3) ഗുരുതരാവസ്ഥയിലാണ്. നോയിഡയിലെ ബറൗളയിലാണ് ദാരുണമായ സംഭവമുണ്ടായത്.
സംഭവത്തിൽ ആശുപത്രി കാൻ്റീൻ ജീവനക്കാരനായ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്‌തു വരികയാണ് പൊലീസ്. സെക്‌ടർ 49 പൊലീസ് സ്റ്റേഷൻ പരിധിയിലെ ബറൗളയിൽ 3 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. ഭർത്താവ് ജോലിയ്ക്കും ഇവരുടെ 7 വയസുകാരിയായ മറ്റൊരു മകൾ സ്‌കൂളിലും പോയപ്പോഴാണ് യുവതി ആത്മഹത്യ ചെയ്‌തത്.