കേരളം

kerala

ETV Bharat / bharat

ആരോഗ്യ മന്ത്രിയുടെ നാട്ടില്‍ ആംബുലൻസില്ല; ഗർഭിണി കൈവണ്ടിയിൽ പ്രസവിച്ചു, നവജാത ശിശു മരിച്ചു

ആംബുലൻസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗർഭിണിയെ കൈവണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴി പ്രസവിച്ചു. നവജാത ശിശു മരിച്ചു.

NEWBORN DIES IN HAND CART  WOMAN GIVES BIRTH ON HAND CART  PREGNANT WOMAN GAVE BIRTH ON CART  LADY GAVE BIRTH IN HANDCART
Woman being taken in hand cart (ETV Bharat)

By ETV Bharat Kerala Team

Published : Nov 5, 2024, 9:23 PM IST

സിധി (മധ്യപ്രദേശ് ): ആംബുലൻസ് ലഭ്യമല്ലാത്തതിനെ തുടർന്ന് കൈവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഗർഭിണി പ്രസവിച്ചു. ജനിച്ച് മിനിറ്റുകൾക്ക് പിന്നാലെ നവജാത ശിശു മരിച്ചു. സിധി ജില്ലാ ആസ്ഥാനത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സംഭവം. ഊർമിള രജക്ക് എന്ന യുവതിയാണ് കൈവണ്ടിയിൽ കുഞ്ഞിന് ജന്മം നൽകിയത്.

ഊർമിളയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ ആംബുലൻസിനായി നിരവധി തവണ വിളിച്ചിട്ടും, സേവനം ലഭിക്കാത്തതിനാൽ കൈവണ്ടിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകാൻ കുടുംബം നിർബന്ധിതരാകുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതോടെ യുവതി കൈവണ്ടിയിൽ വച്ചുതന്നെ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച് അധികം വൈകാതെ നവജാത ശിശു മരണപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് സംസ്ഥാനത്തിന്‍റെ ആരോഗ്യസംരക്ഷണ സംവിധാനത്തിനെതിരെ വ്യാപകമായ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉമങ് സിങ്‌ഹാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ആരോഗ്യ സംരക്ഷണത്തിന്‍റെ അവസ്ഥയെയും പ്രതിപക്ഷം ചോദ്യം ചെയ്‌തു.

'ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ അവസ്ഥ വന്നതെങ്കിൽ, സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ,' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതികരിച്ച ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അടിയന്തര നടപടിക്ക് ഉത്തരവിട്ടു. നാലര ലക്ഷത്തോളം രൂപ ആംബുലൻസ് സേവന ദാതാവിന് സർക്കാർ പിഴ ചുമത്തി.

ആംബുലൻസ് സേവനം ലഭ്യമാക്കാത്തതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വേഗത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്‍റെ മുൻഗണന. ഒരു തരത്തിലുള്ള അശ്രദ്ധയും സർക്കാരിന് അംഗീകരിക്കാനാകില്ല എന്നും ശുക്ല പറഞ്ഞു.

Also Read : ഒൻപതാം ക്ലാസുകാരന്‍റെ വയറ്റില്‍ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളുമടക്കം 56 ലോഹ വസ്‌തുക്കള്‍; ഒടുവിൽ ശസ്ത്രക്രിയക്കിടെ ദാരുണാന്ത്യം

ABOUT THE AUTHOR

...view details