കേരളം

kerala

ETV Bharat / bharat

നീറ്റ് പരീക്ഷ റദ്ദാക്കി ജെഇഇ പുനഃസ്ഥാപിക്കണം; പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ - West Bengal resolution against NEET - WEST BENGAL RESOLUTION AGAINST NEET

നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള പ്രമേയം പശ്ചിമ ബംഗാള്‍ നിയമ സഭ പാസാക്കി.

WEST BENGAL ASSEMBLY  NEET EXAM WEST BENGAL  നീറ്റ് പരീക്ഷ ബംഗാള്‍ നിയമസഭ  ജെഇഇ പുനഃസ്ഥാപിക്കണം ബംഗാള്‍
West Bengal Assembly (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 9:15 AM IST

കൊൽക്കത്ത: നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള പ്രമേയം നിയമ സഭയില്‍ പാസാക്കി പശ്ചിമ ബംഗാള്‍. സംസ്ഥാനത്ത് ജോയന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) പുനഃസ്ഥാപിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ബിരുദ, ബിരുദാനന്തര പരീക്ഷകൾ ന്യായമായും സ്വതന്ത്രമായും നടത്തുന്നതിൽ എൻടിഎ പരാജയപ്പെട്ടതിനെ സഭ ശക്തമായി അപലപിക്കുന്നതായി സര്‍ക്കാര്‍ പറഞ്ഞു.

സംസ്ഥാന പാർലമെന്‍ററി കാര്യ മന്ത്രി സോവന്ദേബ് ചതോപാധ്യായ അവതരിപ്പിച്ച പ്രമേയത്തില്‍ നാഷണൽ ടെസ്‌റ്റിങ് ഏജൻസിയെ (എൻടിഎ) രൂക്ഷമായി വിമർശിച്ചു. മുമ്പ്, പശ്ചിമ ബംഗാളിലെ മെഡിക്കൽ കോളേജുകളിലെ ബിരുദ, ബിരുദാനന്തര സീറ്റുകള്‍ക്ക് ജോയന്‍റ് എൻട്രൻസ് ബോർഡ് ജെഇഇ പരീക്ഷയാണ് നടത്തിയിരുന്നത്. എന്നാല്‍ നീറ്റ് പ്രാബല്യത്തിൽ വന്നതോടെ ഇത് നിർത്തലാക്കപ്പെട്ടു.

ബിരുദ കോഴ്‌സുകൾക്കുള്ള നീറ്റ്, സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രമേയത്തില്‍ പറയുന്നു. പശ്ചിമ ബംഗാളിൽ മെഡിക്കൽ, ആയുഷ് ബിരുദ കോഴ്‌സുകളില്‍ സീറ്റ് ആഗ്രഹിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും പശ്ചിമ ബംഗാൾ കൗൺസില്‍ ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷന് കീഴിലുള്ള ഉച്ച മാധ്യമിക് പരീക്ഷ എഴുതുന്ന വിദ്യാർഥികളാണ് എന്നും പ്രമേയത്തില്‍ പറഞ്ഞു.

30-40 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ ചോർന്നെന്ന് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു. രാജ്യത്തെ 24 ലക്ഷം കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്നും പരീക്ഷ തങ്ങൾക്ക് വിട്ടുതന്നാല്‍ സുതാര്യമായി നടത്തിക്കാണിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്‍റെ പ്രതികരണം: പ്രമേയം അവതരിപ്പിക്കാന്‍ തൃണമൂൽ കോൺഗ്രസിന് ധാർമ്മികമായ അവകാശമില്ലെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. സ്‌കൂൾ ജോലി കുംഭകോണത്തില്‍ ഡസൻ കണക്കിന് ടിഎംസി നേതാക്കൾ നേരത്തെ അറസ്‌റ്റിലായിരുന്നു എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ജൂലൈ 23 ചൊവ്വാഴ്‌ച അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചതിന് ശേഷം, പാർത്ഥ ചാറ്റർജിയുടെയും ബന്ധുവായ അർപ്പിത മുഖർജിയുടെയും കട്ടിലിനടിയിൽ നിന്ന് 50 കോടിയിലധികം രൂപ പിടിച്ചെടുത്തതിനെക്കുറിച്ച് ബിജെപി എംഎൽഎ ശങ്കർ ഘോഷ് ടിഎംസിയെ ഓർമ്മിപ്പിച്ചു. പാർട്ടി അഴിമതി കാണിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.

വ്യാപകമായ ക്രമക്കേടിന് തെളിവില്ലാത്തതിനാല്‍ നെറ്റ് യുജി പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ച കാര്യവും ശങ്കര്‍ ഘോഷ് സഭയില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് ശേഷം എങ്ങനെയാണ് അസംബ്ലിക്ക് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു.

Also Read :'ഇത് രാഷ്‌ട്രീയ പ്രേരിത ബജറ്റ്, ബിജെപി തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ലംഘിച്ചു': മമത ബാനര്‍ജി - Mamata Banerjee Against Budget

ABOUT THE AUTHOR

...view details