കേരളം

kerala

ETV Bharat / bharat

വഖഫ് ഭൂമി കൈയ്യേറ്റക്കേസ്: പ്രയാഗ്‌രാജിൽ മാഫിയ അതിഖിന്‍റെ സഹോദരന്‍റെ ഭാര്യയുടെ വീട്ടിൽ ബുൾഡോസർ പ്രയോഗം - WAQF BOARD LAND ENCROACHMENT CASE - WAQF BOARD LAND ENCROACHMENT CASE

മാഫിയ അതിഖ് അഹമ്മദിൻ്റെ സഹോദരൻ അഷ്‌റഫിൻ്റെ ഭാര്യ സൈനബ് ഫാത്തിമയുടെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. വഖഫ് ബോർഡിൻ്റെ ഭൂമി കൈയ്യേറി നിർമിച്ചതാണ് വീടെന്നാണ് പറയപ്പെടുന്നത്.

MAFIA ATIQ AHMED ASHRAF  BULLDOZER ACTION IN PRAYAGRAJ  പ്രയാഗ്‌രാജ് ബുൾഡോസർ പ്രയോഗം  വഖഫ് ബോർഡിൻ്റെ ഭൂമി കൈയ്യേറിയ കേസ്
Zainab & image of house demolished in Prayagraj (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 10:39 PM IST

ലഖ്‌നൗ:ലഖ്‌നൗവിന് പിന്നാലെപ്രയാഗ്‌രാജിലും ബുൾഡോസർ പ്രയോഗിച്ച് യുപി സർക്കാർ. മാഫിയ അതിഖ് അഹമ്മദിൻ്റെ സഹോദരൻ അഷ്‌റഫിൻ്റെ ഭാര്യ സൈനബ് ഫാത്തിമയുടെ വഖഫ് ബോർഡിൻ്റെ ഭൂമിയിൽ പണിത അഞ്ച് കോടി വില മതിക്കുന്ന വീട് ഇന്ന് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. പ്രയാഗ്‌രാജ് ഡവലപ്‌മെൻ്റ് അതോറിറ്റിയാണ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടി സ്വീകരിച്ചത്. പുറമുഫ്‌തി പെലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

2023 നവംബറിൽ വഖഫ് ബോർഡ് ഭൂമി കൈവശപ്പെടുത്തിയ കേസിൽ പുറമുഫ്‌തി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. അഷ്‌റഫിന്‍റെ ഭാര്യ സൈനബ് ഫാത്തിമയും സഹോദരങ്ങളായ സായിദും സദ്ദാമും ചേർന്ന് വഖഫ് ഭൂമി കൈയേറിയതായാണ് പറയപ്പെടുന്നത്. കൈയ്യേറിയ ഭൂമിയിൽ ഭാര്യ സൈനബയ്ക്കാ‌യി അഷ്‌റഫ് ആഡംബര വീട് നിർമിച്ചു നൽകിയിരുന്നു. തുടർന്ന് നിയമവിരുദ്ധമായി കൈവശപ്പെടുത്തി നിർമിച്ച വീട് സീൽ ചെയ്‌ത് പൊളിച്ചുമാറ്റാൻ പിഡിഎ നോട്ടിസ് നൽകിയിരുന്നു. ഇതോടെ വീട് പൊളിക്കുന്നതിനുള്ള നിയമനടപടികൾ പിഡിഎ പൂർത്തിയാക്കുകയായിരുന്നു.

ഉമേഷ് പാൽ വെടിവെപ്പ് കേസിലെ പ്രതിയാണ് സൈനബ് ഫാത്തിമ. നിലവിൽ ഒളിവിൽ കഴിയുന്ന സൈനബയ്‌ക്കായി പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: 'സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം': ഹൈക്കോടതി

ABOUT THE AUTHOR

...view details