കേരളം

kerala

ETV Bharat / bharat

'നിങ്ങളുടെ ശബ്‌ദം പാര്‍ലമെന്‍റില്‍ മുഴങ്ങാന്‍ ഇന്ത്യ സഖ്യത്തിന് വോട്ട് ചെയ്യൂ'; കെജ്‌രിവാള്‍ - Election 2024

ഇന്ത്യാസഖ്യത്തിന് വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി. ഭീമമായ വെള്ളക്കരം എഴുതിത്തള്ളണമെങ്കില്‍ അത് മാത്രമാണ് മാര്‍ഗമെന്നും കെജ്‌രിവാള്‍.

INDIA bloc candidates  Chief Minister Arvind Kejriwal  inflated water bills  Election 2024  ഇന്ത്യ സഖ്യം
vote for INDIA bloc candidates in the Lok Sabha polls

By PTI

Published : Feb 25, 2024, 5:16 PM IST

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ഡല്‍ഹി ജനതയോട് ആഹ്വാനം ചെയ്‌ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതിലൂടെ നിങ്ങളുടെ ശബ്‌ദം പാര്‍ലമെന്‍റില്‍ കേള്‍പ്പിക്കാനാകുമെന്നും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്തു( INDIA bloc candidates).

കനത്തവെള്ളക്കരത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്രയും വിപരീത സാഹചര്യങ്ങളില്‍ ഇവിടെ ഭരിക്കുന്നതിന് തനിക്ക് നൊബേല്‍ പുരസ്‌കാരം തരണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്‌ത് അവരെ പാര്‍ലമെന്‍റിലേക്ക് അയക്കൂ എന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത് ഡല്‍ഹിക്ക് ഒരു സംരക്ഷണ കവചമൊരുക്കും. ഒരു ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും നമ്മെ ഒന്നും ചെയ്യാനാകില്ലെന്നും എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി( Chief Minister Arvind Kejriwal).

ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ തെരഞ്ഞെടുപ്പിന് പതിനഞ്ച് ദിവസത്തിനകം നിങ്ങള്‍ക്ക് വെള്ളക്കരം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു(inflated water bills).

എഎപിയും കോണ്‍ഗ്രസും ചേര്‍ന്ന് 4-3 എന്ന നിലയിലാണ് ഡല്‍ഹിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണകക്ഷിയായ എഎപി രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റില്‍ നാലിടത്ത് മത്സരിക്കും. പതിനൊന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് വന്‍ തുക വെള്ളക്കരം ലഭിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാരാണ് ഇവിടെ ഭരിച്ചിരുന്നതെങ്കില്‍ ജലവിതരണം നിര്‍ത്തലാക്കുമായിരുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. അമിത വെള്ളക്കരം ലഭിച്ചിരിക്കുന്നവര്‍ അത് അടയ്ക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വെള്ളക്കര പ്രശ്നം പരിഹരിക്കാന്‍ നമ്മള്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. എന്നാല്‍ ലഫ്റ്റനന്‍റ് ഗവര്‍ണറിലൂടെ ബിജെപിക്കാര്‍ ഇത് അട്ടിമറിച്ചു. പദ്ധതി മന്ത്രിസഭയില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് ഭീഷണി. അവര്‍ ത്രിശങ്കുവിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുകയാണ്.

ബിജെപി ഡല്‍ഹി സര്‍ക്കാരിന്‍റെ പല പദ്ധതികളും അട്ടിമറിക്കുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ സര്‍ക്കാരിനെ നയിക്കുന്ന തനിക്ക് നൊബേല്‍ പുരസ്‌കാരം തരണം. ബിജെപിയും ലഫ്റ്റനന്‍റ് ഗവര്‍ണറും ഡല്‍ഹിയിലെ ജനങ്ങളെ കുഴപ്പത്തിലാക്കുകയാണ്. എന്നാല്‍ ഡല്‍ഹിയുടെ പുത്രനെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കും. എനിക്കുള്ള നൊബേല്‍ പുരസ്കാരം നിങ്ങള്‍ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീമമായ വെള്ളക്കരം ഒറ്റത്തവണ അടച്ച് തീര്‍ക്കാനുള്ള പദ്ധതി കൊണ്ടുവരുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി. ഡല്‍ഹിയിലെ ജനതയെ ബിജെപി വെറുക്കുന്നു. കാരണം മൂന്ന് തവണ നിങ്ങള്‍ എഎപിയെ തെരഞ്ഞെടുത്തിരിക്കുന്നു. ഒരു സാധാരണക്കാരനെ മുഖ്യമന്ത്രിയാക്കിയതിന് ബിജെപി നിങ്ങളോട് പകരം വീട്ടുകയാണ്. മരിക്കാന്‍ എനിക്ക് ഭയമില്ല. പക്ഷേ നിങ്ങളുടെ വേദന കാണാനാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ബിജെപിയുടെ ക്രൂരതകള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വലിയൊരു മതില്‍ പോലെ താന്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Also Read: എഎപി-കോൺഗ്രസ് കൂട്ടുകെട്ടിനെ ബിജെപി ഭയക്കുന്നു, കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ ശ്രമം : സൗരഭ് ഭരദ്വാജ്

ABOUT THE AUTHOR

...view details