ഭുവനേശ്വര്‍ : സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വി കെ പാണ്ഡ്യന്‍. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജു ജനത ദളിനുണ്ടായ പരാജയത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞു. തനിക്കെതിരെയുണ്ടായ പ്രചാരണങ്ങള്‍ പാര്‍ട്ടിയെ മുറിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെഡിയുടെ പ്രവര്‍ത്തകരോട് താന്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനി സജീവ രാഷ്‌ട്രീയത്തില്‍ ഇല്ല: ബിജെഡി പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് വി കെ പാണ്ഡ്യന്‍ - VK Pandian retires from active politics - VK PANDIAN RETIRES FROM ACTIVE POLITICS
ഐഎഎസ് ഉപേക്ഷിച്ചാണ് നവീന്‍ പട്‌നായിക്കിനൊപ്പം വി കെ പാണ്ഡ്യന്‍ രാഷ്‌ട്രീയത്തില്‍ ചേര്‍ന്നത്.
Published : Jun 9, 2024, 4:42 PM IST
നവീന്‍ പട്‌നായിക്കിനെ സഹായിക്കാനായാണ് വി കെ പാണ്ഡ്യന്‍ രാഷ്‌ട്രീയത്തിലെത്തിയത്. അദ്ദേഹം പുറത്ത് വിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പാണ്ഡ്യനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം നവീന്‍ പട്‌നായികും പറഞ്ഞിരുന്നു. ഐഎഎസ് ഓഫിസറായിരുന്ന പാണ്ഡ്യന്‍ അതുപേക്ഷിച്ചാണ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയത്.
Also Read: കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ് ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും