പാറ്റ്ന: ജനസൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെ പാറ്റ്ന പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു. ജനുവരി രണ്ട് മുതല്‍ ഇദ്ദേഹം നിരാഹാര സമരത്തിലാണ്. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(ബിപിഎസ്‌സി)നടത്തിയ എഴുപതാമത് കംബൈന്‍ഡ് പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
नीतीश कुमार की कायरता देखिए, उनकी पुलिस ने पिछले 5 दिनों से ध्वस्त शिक्षा और भ्रष्ट परीक्षा के खिलाफ आमरण अनशन कर रहे प्रशांत किशोर को रात 4 बजे जबरन हिरासत में लिया। साथ में बैठे हजारों युवाओं को अज्ञात जगह पर ले गयी। pic.twitter.com/Ps1maDBkig
— Jan Suraaj (@jansuraajonline) January 5, 2025
പുലര്‍ച്ചെ നാല് മണിയോടെ ഗാന്ധി മൈതാനത്ത് പത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് എത്തിയ പൊലീസ് പരീക്ഷാര്‍ത്ഥികള്‍ക്കൊപ്പം സമരം ചെയ്യുകയായിരുന്ന പ്രശാന്ത് കിഷോറിനെ ആംബുലന്‍സിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികളുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിതീഷ് കുമാറിന്‍റെ പൊലീസ് ബലം പ്രയോഗിച്ച് പ്രശാന്ത് കിഷോറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ തകര്‍ന്ന വിദ്യാഭ്യാസ സംവിധാനത്തിനും അഴിമതി നിറഞ്ഞ പരീക്ഷാ സംവിധാനങ്ങള്‍ക്കുമെതിരെ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്ന പ്രശാന്ത് കിഷോറിനെ പുലര്‍ച്ചെ നാല് മണിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ജന സൂരജ് പാര്‍ട്ടി തങ്ങളുടെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ആയിരക്കണക്കിന് യുവാക്കള്‍ക്കൊപ്പം പ്രതിഷേധം നടത്തുകയായിരുന്ന പ്രശാന്ത് കിഷോറിനെ അറസ്റ്റ് ചെയ്‌ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
ഉന്തിനും തള്ളിനുമിടയില്‍ പൊലീസുകാര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രശാന്ത് കിഷോര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ശബ്‌ദമുയര്‍ത്തിയത്. അങ്ങനെയൊരാളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പ്രശാന്ത് കിഷോറിനെയും അദ്ദേഹത്തിന്‍റെ അനുയായികളെയും അറസ്റ്റ് ചെയ്‌തെന്ന് പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹ വ്യക്തമാക്കി.
നിരോധിത മേഖലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത് കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധിത മേഖലയായ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള ഗാന്ധി മൈതാനത്ത് പ്രശാന്ത് കിഷോര്‍ നിരാഹാര സമരത്തിലിരുന്നതിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്‌ത കിഷോറിനെ പാറ്റ്ന എയിംസില്‍ അദ്ദേഹത്തെ എത്തിച്ചെങ്കിലും അദ്ദേഹം വൈദ്യ പരിശോധനയ്ക്ക് വിസമ്മതിച്ചു. ബിഹാര്‍ സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ റദ്ദാക്കും വരെ താന്‍ പച്ചവെള്ളം കുടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് നടപടിയെ ജന സൂരജ് പാര്‍ട്ടി അപലപിച്ചു.
ഇത് സര്‍ക്കാരിന്‍റെ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്ന് പാര്‍ട്ടി എക്‌സില് കുറിച്ചു. അദ്ദേഹത്തോടൊപ്പമിരുന്ന് പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പിരിച്ച് വിട്ട ശേഷമായിരുന്നു പൊലീസ് നടപടി.
ഡിസംബര്‍ പതിമൂന്നിന് നടന്ന പരീക്ഷയ്ക്കെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയടക്കമുള്ള ആരോപണങ്ങളാണ് പരീക്ഷയ്ക്കെതിരെ ഉയര്‍ന്നത്.
Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ മൂന്ന് ഡോക്‌ടര്‍മാര്‍ സിബിഐ കസ്റ്റഡിയില്‍