ഗുവാഹത്തി: മണിപ്പൂരിലെ ഇംഫാൽ ഈസ്‌റ്റ് ജില്ലയിൽ നടന്ന വെടിവയ്‌പ്പിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു. പ്രാദേശിക ടിവി ചാനലിലെ വീഡിയോ ജേർണലിസ്‌റ്റായ എൽ കബിചന്ദ്രയ്ക്കാണ് വെടിയേറ്റത്. വെള്ളിയാഴ്‌ച രാത്രി തമ്‌നപോക്‌പി ഗ്രാമത്തിൽ നടന്ന വെടിവയ്‌പ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്‍റെ കാലിന് വെടിയേൽക്കുകയായിരുന്നു.
കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയ്‌ക്ക് സമീപമുള്ള തമ്‌നപോക്‌പിയിൽ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു വയോധികയ്ക്ക് പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചിട്ടുണ്ടെന്നും പരിക്കേറ്റവർ ചികിത്സയിലാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. അക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സേനയും സംസ്ഥാന പൊലീസും തമ്മിലുള്ള മികച്ച ഏകോപനം ആവശ്യമാണെന്ന് ബിരേന്‍ സിങ് പറഞ്ഞു.
മണിപ്പൂരിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂർ സർക്കാർ പൊലീസ് സേനയെ ശക്തിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 1,946 പൊലീസ് ഉദ്യോഗസ്ഥർക്ക് അസമിൽ പരിശീലനം നൽകി. ഹൈവേ സംരക്ഷണത്തിനും മറ്റുമായി സംഘത്തിന് കൂടുതൽ കമാൻഡോ പരിശീലനം നല്‍കും.
Also Read:യുപിയില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം എഫ്‌ഐആര്‍