ന്യൂഡൽഹി: ഇന്ന് അധികാരത്തിലിരിക്കുന്നവർ മൻമോഹൻ സിങ്ങിന്‍റെ വ്യക്തിത്വത്തെ കുറിച്ച് മനസിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. കഴിഞ്ഞ രണ്ട് ദിവസമായി മൻമോഹന്‍ സിങ്ങിനെ സ്‌തുതിക്കുകയും അദ്ദേഹത്തിന്‍റെ സംഭാവനകളെ കുറിച്ച് പറയുകയും ചെയ്യുന്നവർ അദ്ദേഹത്തിന്‍റെ വ്യക്തിത്വം മനസിലാക്കണമെന്നാണ് ജയറാം രമേഷ് പറഞ്ഞത്. പ്രതിപക്ഷത്തിരിന്നപ്പോൾ മന്‍മോഹന്‍ സിങ്ങ് അധികം സംസാരിച്ചിട്ടില്ല, പക്ഷേ അദ്ദേഹം സംസാരിച്ചപ്പോഴെല്ലാം എല്ലാവരും ശ്രദ്ധിച്ചു.
ലാല് ബഹദൂര്‍ ശാസ്ത്രി ശത്രുക്കളില്ലാത്ത മനുഷ്യനാണെന്നാണ് പറയപ്പെടുന്നത്. അതുപോലെ ശത്രുക്കളില്ലാത്ത മനുഷ്യനാണ് മന്‍മോഹന്‍ സിങ്ങ് എന്നും ജയറാം രമേശ് പറഞ്ഞു. അദ്ദേഹം രാജ്യത്തെ കൂടുതല്‍ മികച്ചതാക്കുകയും ജനങ്ങൾക്ക് പ്രതീക്ഷ നൽകുകയും ചെയ്‌തെന്നും ജയറാം ചൂണ്ടിക്കാട്ടി.
അദ്ദേഹം ധനമന്ത്രിയായിരിന്ന സമയത്ത് രാജ്യത്തിന് വലിയ സംഭാവനകള്‍ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനം ഉണ്ടായത് അദ്ദേഹം കാരണമാണ്. വിനയം, സമാധാനം, കഴിവ്, സൗമ്യത എന്നിവയുടെ പ്രതിരൂപമായിരുന്നു മന്‍മോഹന്‍ സിങ്ങ് എന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം മൻമോഹൻ സിങ്ങിന്‍റെ വിയോഗം ഉപയോഗിച്ച് കോൺഗ്രസ് തരംതാഴ്‌ന്ന രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല ആരോപിച്ചു. മുൻ പ്രധാനമന്ത്രിയുടെ അന്ത്യാഞ്ജലി സമയത്ത് അദ്ദേഹത്തെ അപമാനിച്ചു എന്ന് പറയുന്നവര്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തോട് പെരുമാറിയത് എങ്ങനെയാണെന്ന് മറക്കുകയാണെന്നും പൂനാവല്ല പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശനിയാഴ്‌ച ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സൈനിക ബഹുമതികളോടെ മൻമോഹൻ സിങ്ങിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച (ഡിസംബര്‍ 26) രാത്രി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വീട്ടില്‍ വച്ച് പെട്ടെന്ന് ബോധം നഷ്‌ടപ്പെട്ട സിങ്ങിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Also Read: മന്‍മോഹനും കേരളവും: കേരളത്തെ ചേർത്തുപിടിച്ച പ്രധാനമന്ത്രി..