ന്യൂഡല്‍ഹി: പുത്തന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് 3.35 ഓടെ ആയിരുന്നു സംഭവം.
സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ച ശേഷം ഇദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്‌പത് സ്വദേശിയായ ജിതേന്ദ്ര എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉത്തര്‍പ്രദേശില്‍ ഇയാള്‍ക്കെതിരെയുള്ള ചില പൊലീസ് കേസുകളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് ഡിസിപി ദേവേഷ് കുമാര്‍ മഹ്‌ല പറഞ്ഞു.
ഇന്ന് രാവിലെ ട്രെയിന്‍മാര്‍ഗമാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. പാതി കത്തിയ നിലയില്‍ ഇയാളുടെ ബാഗും മറ്റു സാധനങ്ങളും പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. ഇയാളുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
Also Read:'തിരുപ്പതിയിലെ കാണിക്കയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്'; അടിയന്തര നടപടി വേണമെന്ന് ബോര്‍ഡ് അംഗം