ന്യൂഡൽഹി :ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്‍റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും.
ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്. പേരുമാറ്റാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എക്‌സിൽ പ്രഖ്യാപിച്ചത്. നേരത്തെയുള്ള പേര് കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുണ്ടായതാണെന്നും ശ്രീ വിജയപുരം എന്ന പേര് സ്വാതന്ത്ര്യ സമരത്തിൽ നാം നേടിയ വിജയത്തിന്‍റെ സൂചകമാണെന്നും അതിൽ ആൻഡമാൻ ദ്വീപുകൾക്ക് നിർണായക പങ്കുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും