ചെന്നൈ: തമിഴ്നാട്ടിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെയും ചെങ്കൽപട്ടിലെയും സ്കൂളുകൾക്ക് അടക്കം 9 ജില്ലകളില്‍ നാളെ (നവംബർ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുവള്ളൂർ, വില്ലുപുരം എന്നിവിടങ്ങളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട എന്നിവിടങ്ങളിൽ നാളെ അതിശക്തമായ മഴയുണ്ടാകുമെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച (നവംബർ 28) ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.