ETV Bharat / bharat

ഭിന്നശേഷിക്കാർക്ക് ഇനി റയിൽവേയുടെ ഡിജിറ്റൽ കണ്‍സഷന്‍ കാർഡുകള്‍; അപേക്ഷിക്കാനുള്ള യോഗ്യതകളും നടപടിക്രമങ്ങളും വിശദമായി അറിയാം

നേരിട്ടെത്തി അപേക്ഷിക്കാനുള്ള ശാരീരിക പരിമിതികൾ പരിഗണിച്ചാണ് അപേക്ഷകൾ പൂർണമായും ഓൺലൈൻ പോർട്ടലിലേക്ക് മാറ്റിയത്

DIFFERENTLY ABLED CONCESSIONS  ONLINE APPLICATIONS INDIAN RAILWAY  DIFFERENTLY ABLED CONCESSION CARD  INDIAN RAILWAY DIGITALISATION
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 26, 2024, 7:49 PM IST

ഭിന്നശേഷിക്കാർക്ക് സമ്പൂർണ ഡിജിറ്റൽ കണ്‍സഷന്‍ കാർഡുകള്‍ ഏർപ്പെടുത്തി ഇന്ത്യന്‍ റയിൽവേ. നേരിട്ടെത്തി അപേക്ഷിക്കാനുള്ള ശാരീരിക പരിമിതികൾ പരിഗണിച്ചാണ് അപേക്ഷകൾ പൂർണമായും ഓൺലൈൻ പോർട്ടലിലേക്ക് മാറ്റിയത്. ഇതോടെ ഉപയോക്താക്കൾക്ക് പുതിയ കൺസഷൻ ഐഡൻ്റിറ്റി കാർഡുകൾക്ക് അപേക്ഷിക്കാനും നിലവിലെ കാർഡുകൾ പുതുക്കാനും എളുപ്പത്തിൽ ആകും.

ആർക്കൊക്കെ അപേക്ഷിക്കാം ?

  • സമ്പൂർണ കാഴ്‌ച വൈകല്യമുള്ള വ്യക്തികൾ
  • അകമ്പടി ആവശ്യമായ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾ
  • പൂർണമായ കേൾവി വൈകല്യവും സംസാര വൈകല്യവുമുള്ള വ്യക്തികൾ
  • സഹായം ആവശ്യമുള്ള അസ്ഥിരോഗ വൈകല്യമുള്ളവർ
  • പക്ഷാഘാതം വന്നു കിടപ്പിലായവർ

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

  • സർക്കാർ അംഗീകൃത ആശുപത്രി നൽകുന്ന വികലാംഗ, കൺസഷൻ സർട്ടിഫിക്കറ്റുകൾ
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • കൃത്യമായ മേൽവിലാസമുള്ള തിരിച്ചറിയൽ രേഖ (ആധാർ, പാസ്‌പോർട്ട്, പാൻ കാർഡ്, വോട്ടർ ഐഡി, ലൈസന്‍സ് എന്നിവയിൽ ഏതെങ്കിലും)

അപേക്ഷിക്കേണ്ട വിധം

അപേക്ഷ പ്രക്രിയ വളരെ ലളിതമാണ്. ആവശ്യമായ രേഖകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌താൽ മതി. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

  • https://divyangjanid.indianrail.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ആദ്യമായി അപേക്ഷിക്കുകയാണെങ്കിൽ പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യണം
  • ആവശ്യമായ രേഖകൾ സ്‌കാന്‍ ചെയ്‌ത് ഓൺലൈൻ ആയി സമർപ്പിക്കുക

വിശദമായ നിർദേശങ്ങൾക്കായി ഒരു ഉപയോക്തൃ മാനുവൽ വെബ്സൈറ്റിൽ ലഭ്യമാണ്. https://pgportal.gov.in വഴി പരാതികളും പ്രതികരണങ്ങളും അറിയിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.