കാസർകോട്: കുഡ്‌ലുവിൽ പന്നി ഫാമിലെ മാലിന്യ കുഴിയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നേപ്പാള്‍ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. കുഡ്‌ലു പായിച്ചാലിൽ ഗണേഷ് റായിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് അപകടം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫാമിൽ ഇന്ന് ആദ്യമായാണ് മഹേഷ് ജോലിക്കായെത്തുന്നത്. ഫോണില്‍ സംസാരിച്ച് നടന്ന മഹേഷ് അബദ്ധത്തില്‍ മാലിന്യക്കുഴിലേക്ക് വീണതാകാമെന്നാണ് പൊലീസ് നിഗമനം. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: റോഡില്ല, പാമ്പുകടിയേറ്റ പതിമൂന്നുകാരിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാനായില്ല, പൊലിഞ്ഞതൊരു ജീവന്‍