മലപ്പുറം : പെൻഷൻ ക്രമക്കേടിനെതിരെ കോട്ടക്കലിൽ യൂത്ത് ലീഗ് പ്രതിഷേധം. കോട്ടക്കൽ നഗരസഭയിലേക്കാണ് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെയർപേഴ്‌സൺ ഹനീഷയുടെ മുറിക്ക് പുറത്തായിരുന്നു പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലാണ് യൂത്ത് ലീഗ് സമരം നടത്തിയത്.
ചില ഉദ്യോഗസ്ഥർ നഗരസഭയെ മോശമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന് യൂത്ത് ലീഗ് ആരോപിച്ചു. അനർഹരായ 38 ഓളം പേർ ഒരു വാർഡിൽ ക്ഷേമപെൻഷൻ വാങ്ങുന്നു എന്ന ധനവകുപ്പിന്‍റെ കണ്ടെത്തലാണ് ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ പറയുന്നത്. അത്തരത്തിൽ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ നടപടിയെടുക്കണം, നഗരസഭയുടെ അന്വേഷണത്തിന് ഇത് ബോധ്യപ്പെട്ടിട്ടില്ല, ധനവകുപ്പിന്‍റെ ഭാഗത്തു നിന്ന് യാതൊരു വിധത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല എന്നും നഗരസഭ വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോട്ടക്കൽ നഗരസഭയുടെ ഏഴാം വാർഡില്‍ 43 അപേക്ഷകളിൽ 38 പേരും അനർഹമായിട്ടാണ് ഇത്രയും കാലം ക്ഷേമ പെൻഷൻ വാങ്ങിയത് എന്നാണ് ആരോപണം. ആരോപണം രാഷ്ട്രീയ പ്രേരിതം എന്നാണ് കൗൺസിലറുടെ വിശദീകരണം.