ETV Bharat / bharat

'എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു'; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മോദി - CONSTITUTION DAY CELEBRATIONS AT SC

ഭരണഘടന കേവലം നിയമജ്ഞര്‍ക്കുള്ള ഒരു രേഖയല്ലെന്നാണ് ഭരണഘടന നിര്‍മ്മാണ സമിതിയില്‍ ബാബാ സാഹേബ് പറഞ്ഞത്. ഇതിന്‍റെ ആത്മാവ് എല്ലാ കാലത്തിന്‍റെയും ആത്മാവാകണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്.

Prime Minister Narendra Modi  Supreme Court  Babasaheb Ambedkar  Chief Justice Sanjiv Khanna
PM Modi (ANI)
author img

By ANI

Published : Nov 26, 2024, 9:15 PM IST

ന്യൂഡല്‍ഹി: എല്ലാവരുടെയും പ്രതീക്ഷകള്‍ക്കും രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കും വേണ്ടി ഭരണഘടന നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന രാജ്യത്തിൻ്റെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റിയെന്നും ജനങ്ങൾക്ക് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനദിനാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വലിയ മാറ്റത്തിലൂടെ കടന്ന് പോകുകയാണ്. അതിനുള്ള പാത കാട്ടിത്തരുന്നത് ഭരണഘടനയാണ്. ഭരണഘടനയുടെ കരുത്ത് കൊണ്ട് തന്നെയാണ് ബാബാ സാഹേബിന്‍റെ ഭരണഘടന പൂര്‍ണമായും ജമ്മു കശ്‌മീരില്‍ നടപ്പാക്കാനായത്. ചരിത്രത്തിലാദ്യമായി ജമ്മുകശ്‌മീരിനും ഇന്ന് ഭരണഘടനാദിനം ആചരിക്കാനായി. നമ്മെ നയിക്കുന്ന മാര്‍ഗദീപമാണ് ഭരണഘടന.

ഭരണഘടന കേവലം നിയമജ്ഞര്‍ക്കുള്ള ഒരു രേഖയല്ലെന്നാണ് ഭരണഘടന നിര്‍മാണ സമിതിയില്‍ ബാബാ സാഹേബ് അംബേദ്ക്കര്‍ പറഞ്ഞത്. ഇതിന്‍റെ ആത്മാവ് എല്ലാ കാലത്തിന്‍റെയും ആത്മാവാകണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്.

ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരസംഘടനകള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇതേ ദിവസം നടന്ന മുംബൈ ഭീകരാക്രമണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 75ാം വാര്‍ഷിക വേളയാണിത്. രാജ്യത്തിന്‍റെ അഭിമാന മുഹൂര്‍ത്തം. താന്‍ ഭരണഘടനയെയും ഭരണഘടന നിര്‍മാണ സമിതിയിലുണ്ടായിരുന്ന എല്ലാവരെയും വണങ്ങുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതേ ദിവസം തന്നെയാണ് മുംബൈ ഭീകരാക്രമണം നടന്നത് എന്നതും മറന്ന് കൂടാ. ആ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട എല്ലാവര്‍ക്കും ആദരം അര്‍പ്പിക്കുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്നയാള്‍ വരച്ച ചിത്രം ഭരണഘടനാ ദിനാഘോഷ വേദിയില്‍ വച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടും പ്രധാനമന്ത്രി ചടങ്ങില്‍ പ്രകാശിപ്പിച്ചു.

നേരത്തെ, ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് 75 വർഷം പിന്നിട്ടതിന്‍റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്‌തു. ഭരണഘടന ദിനത്തില്‍ സംവിധാൻ സദനിലെ ചരിത്രപരമായ സെൻട്രൽ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.

ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികത രൂപപ്പെടുത്തുന്നതിൽ ഭരണഘടനയുടെ ശാശ്വതമായ പ്രാധാന്യം രാഷ്‌ട്രപതി തന്‍റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി, സംസ്‌കൃതത്തിലും മൈഥിലിയിലും വിവർത്തനം ചെയ്‌ത ഭരണഘടനയുടെ പതിപ്പുകൾ രാഷ്‌ട്രപതി പുറത്തിറക്കി. കൂടാതെ, ഒരു സ്‌മാരക നാണയവും ഒരു തപാൽ സ്റ്റാമ്പും രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തു.

മാർഗനിർദേശ തത്വങ്ങൾ ഊന്നിപ്പറയുന്നതിനായി രാഷ്‌ട്രപതിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം സംയുക്ത സമ്മേളനത്തില്‍ വായിക്കുകയും ചെയ്‌തു. ഡോ. ബിആർ അംബേദ്‌കറുടെ നേതൃത്വത്തിൽ, 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വരികയും ചെയ്‌തു.

ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റിട്ടിരുന്നു.

Also Read; ഭരണഘടനാ വാർഷികാഘോഷത്തിന് തുടക്കം; പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.