ന്യൂഡൽഹി : 2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. അതിന് ഒരു ദിവസം മുൻപ് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി പറഞ്ഞു.
"2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ബജറ്റ് സമ്മേളത്തിനായി പാർലമെൻ്റിൻ്റെ ഇരുസഭകളെയും വിളിക്കുന്നതിനുളള നിർദ്ദേശത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി. 2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ലോക്‌സഭയിൽ അവതരിപ്പിക്കും". കേന്ദ്ര മന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.