മുംബൈ : അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 2025ലെ പലിശ നിരക്ക് വെട്ടിക്കുറച്ചത് ലോകമെമ്പാടുമുള്ള ഓഹരിവിപണികള്‍ക്ക് വന്‍ തിരിച്ചടിയായി. ഇന്ത്യയടക്കമുള്ള വിപണികളില്‍ വന്‍ വീഴ്‌ചയ്ക്ക് ഇതിടയാക്കി.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയത് തന്നെ നഷ്‌ടത്തോടെ ആയിരുന്നു. അതായത് ദേശീയ സൂചികയായ നിഫ്‌റ്റി 1.33ശതമാനം അഥവ 321 പോയിന്‍റ് ഇടിഞ്ഞ് 23,877.15 പോയിന്‍റിലാണ് വ്യാപാരം തുടങ്ങിയത്. അതേസമയം ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,153.17 പോയിന്‍റ് ഇടിഞ്ഞ് 79,029.03 പോയിന്‍റിലാണ് വ്യാപാരം തുടങ്ങിയത്.
ഇന്ത്യന്‍ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. അമേരിക്കന്‍ ഡോളറിനെതിരെ 85.06 എന്ന തോതിലാണ് ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയ്ക്ക് പുറമെ മറ്റ് ഏഷ്യന്‍ വിപണികളെയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്‍റെ നടപടി ബാധിച്ചു. ടോക്യോ, ഹോങ്കോങ്, ഷാങ്ഹായ്, സിഡ്‌നി, സോള്‍, തായ്പേയ്, ബാങ്കോക്ക്, സിംഗപ്പൂര്‍, വെല്ലിങ്ടണ്‍, മനില, ജക്കാര്‍ത്ത തുടങ്ങിയ വിപണികളും കനത്ത നഷ്‌ടത്തിലാണ്.
ഹ്വാകിഷ് നിരക്ക് കുറയ്ക്കല്‍
നിരക്ക് കുറച്ചത് ആഗോള വിപണിക്ക് വലിയ തിരിച്ചടി സൃഷ്‌ടിച്ചതായി ബ്രാന്‍ഡി വൈന്‍ ഗ്ലോബലിലെ പോര്‍ട്ട്ഫോളിയോ മാനേജര്‍ ജാക്ക് മകിന്‍റയര്‍ പറയുന്നു. ഇത്തരത്തിലൊരു നിരക്ക് കുറയ്ക്കല്‍ വിപണി പ്രതീക്ഷിച്ചിരുന്നില്ല. നയസ്ഥിരതയില്ലായ്‌മ 2025ല്‍ വിപണികളിലും അസ്ഥിരതയുണ്ടാക്കുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരക്ക് കുറയ്ക്കലിനെ കുറിച്ച് അറിയേണ്ടതെല്ലാം
പതിനൊന്നിനെതിരെ ഒരു വോട്ടിനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് നിരക്ക് കുറയ്ക്കല്‍ നയം പാസാക്കിയത്. ഇതോടെ വായ്‌പ പലിശ നിരക്ക് 4.25 നും 4.50നുമിടയിലായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. നടപടി അമേരിക്കന്‍ ഓഹരി വിപണിയേയും ബാധിച്ചു. എസ് ആന്‍ഡ് പി 500 പോയിന്‍റ് ഇടിഞ്ഞു. ഇക്കൊല്ലത്തെ ഏറ്റവും വലിയ നഷ്‌ടമാണ് അവര്‍ നേരിട്ടത്. ഡൗ ജോണ്‍സിന്‍റെ ശരാശരി നഷ്‌ടം 1,123 പോയിന്‍റോ 2.6 ശതമാനമോ ആണ്. നസ്‌ദാഖ് 3.6 ശതമാനം നഷ്‌ടം നേരിട്ടു.
ഇക്കൊല്ലം മൂന്നാം തവണയാണ് തങ്ങള്‍ നിരക്ക് കുറയ്ക്കുന്നതെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കി. തൊഴില്‍ വിപണിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നും ഇവര്‍ വിശദീകരിക്കുന്നു.
ഇത്തരത്തില്‍ ഒരു നിരക്ക് കുറയ്ക്കല്‍ വിപണി പ്രതീക്ഷിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അടുത്ത കൊല്ലം എത്രമാത്രം നിരക്ക് കുറയ്ക്കല്‍ ഉണ്ടാകും എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതോടെ തന്നെ ചില വിപണി നിരീക്ഷകര്‍ നിരക്ക് കുറയ്ക്കലുണ്ടാകുമെന്ന അഭിപ്രായം പങ്കുവച്ചിരുന്നു.
പണപ്പെരുപ്പ പോരാട്ടം അവസാനിക്കുന്നില്ല
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പലിശ നിരക്ക് ഉയര്‍ത്തി പണപ്പെരുപ്പത്തെ നേരിടാന്‍ ഫെഡറല്‍ റിസര്‍വിന് സാധിച്ചിരുന്നു. ഇത് പക്ഷേ വളര്‍ച്ചയ്‌ക്കോ തൊഴിലില്ലായ്‌മയ്‌ക്കോ പരിഹാരമായിരുന്നില്ല. എന്നാല്‍ നിരക്ക് കുറയ്ക്കല്‍ സമ്പദ്ഘടനയില്‍ ചോദന വര്‍ധിപ്പിക്കുകയും തൊഴില്‍ വിപണിയ്ക്ക് താങ്ങാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം കഴിഞ്ഞ മാസങ്ങളില്‍ ഫെഡറല്‍ റിസര്‍വിന്‍റെ നടപടികള്‍ പണപ്പെരുപ്പത്തെ നേരിടാന്‍ സഹായമായില്ല. അത് കൊണ്ട് തന്നെ പണപ്പെരുപ്പ വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.
Also Read: മ്യൂച്വൽ ഫണ്ടുകളുടെ ഇടപാടുകളില്‍ പുത്തന്‍ മൂല്യനിര്‍ണയ രീതികളുമായി സെബി