കേരളം

kerala

ETV Bharat / bharat

സനാതന ധർമ്മ പരാമർശം : മന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്ന് ബെംഗളൂരു കോടതിയിൽ ഹാജരായേക്കും - SANATANA DHARMA CONTROVERSY

2023 സെപ്റ്റംബറിൽ സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ചൊവ്വാഴ്‌ച ബെംഗളൂരു കോടതിയിൽ ഹാജരായേക്കും

UDHAYANIDHI STALIN  സനാതന ധർമ്മ പരാമർശം  സനാതന ധർമ്മ പരാമർശ വിവാദം  UDHAYANIDHI STALIN CONTROVERSY
Udhayanidhi Stalin (ETV Bharat)

By PTI

Published : Jun 25, 2024, 10:34 AM IST

ബെംഗളൂരു/ചെന്നൈ : 'സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുക' എന്ന പരാമർശത്തിന്‍മേലുള്ള കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ചൊവ്വാഴ്‌ച ബെംഗളൂരു കോടതിയിൽ ഹാജരായേക്കും. സാമൂഹിക പ്രവർത്തകനായ പരമേഷ് നൽകിയ ഹർജിയിന്‍മേലാണ് കോടതി ഉദയനിധിക്ക് നോട്ടീസ് അയച്ചത്.

തിങ്കളാഴ്‌ച രാത്രിയാണ് ഉദയനിധി ബെംഗളൂരുവിലേക്ക് പോയത്. കായിക- യുവജനക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉദയനിധി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ മകനാണ്.

Also Read:കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: 'അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും': എംകെ സ്റ്റാലിൻ

2023 സെപ്റ്റംബറിൽ ഒരു സമ്മേളനത്തിൽ സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ഈ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.

ABOUT THE AUTHOR

...view details