കേരളം

kerala

ETV Bharat / bharat

ഉദയനിധി സ്‌റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ - Udhayanidhi Stalin Deputy CM Of TN

മന്ത്രിസഭ പുനസംഘടനയും ഇതോടൊപ്പം നടക്കുന്നുണ്ട്. കള്ളപ്പണക്കേസിൽ ജാമ്യത്തിലിറങ്ങിയ സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും.

TAMIL NADU DEPUTY CM UDHAYANIDHI  OATH TAKING CEREMONY UDHAYANIDHI  CABINET RESHUFFLE TAMIL NADU  TAMIL NADU CM STALIN MINISTRY
Udhayanidhi Stalin, Stalin (ETV Bharat)

By ETV Bharat Kerala Team

Published : Sep 28, 2024, 11:00 PM IST

ചെന്നൈ: ഉദയനിധി സ്റ്റാലിന്‍ നാളെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 3.30-നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണറുടെ വസതി ഇതു സംബന്ധിച്ച് അറിയിപ്പ് ഇറക്കിയിട്ടുണ്ട്.

മന്ത്രിസഭ പുനസംഘടനയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി. കള്ളപ്പണക്കേസിൽ ജാമ്യത്തിലിറങ്ങിയ സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബാലാജി അടക്കം നാല് പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നിലവിലെ മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. 2021 ൽ ആദ്യമായി എംഎൽഎ ആയ ഉദയനിധി 2022 ഡിസംബറിൽ ആണ് സ്‌റ്റാലിൻ മന്ത്രിസഭയിൽ എത്തുന്നത്. നിലവിൽ കായിക യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി സ്‌റ്റാലിൻ.

Also Read:പഴയ എടിഎം മെഷീനുകളിൽ പരിശീലനം, കയ്യിൽ തോക്കും കത്തിയും; മേവാത്തിൽ നിന്നുള്ള പ്രൊഫഷണൽ കൊള്ള സംഘങ്ങള്‍

ABOUT THE AUTHOR

...view details