കേരളം

kerala

ETV Bharat / bharat

ബദൗണിൽ രണ്ട് കുട്ടികളെ വെട്ടിക്കൊന്നു, പ്രതികളിലൊരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉത്തർപ്രദേശില്‍ രണ്ട് കുട്ടികളെ വെട്ടിക്കൊന്നു. കൊലപാതക ശേഷം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ്.

Budaun DM Manoj Kumar  double murder  children murder  Baba Colony Badaun UP
Two Children Hacked To Death In Badaun

By ETV Bharat Kerala Team

Published : Mar 20, 2024, 8:25 AM IST

Updated : Mar 20, 2024, 9:42 AM IST

ബദൗണ്‍ (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ബദൗണിലെ ബാബ കോളനിയിൽ ചൊവ്വാഴ്‌ച (19-03-2024) രണ്ട് കുട്ടികൾ വെട്ടേറ്റു മരിച്ചതായി പൊലീസ് പറഞ്ഞു (Two Children Hacked To Death In Badaun). കുട്ടികളെ കൊലപ്പെടുത്തിയവരില്‍ ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു (Accused Killed In Encounter).

'ഇന്നലെ (19-03-2024) വൈകുന്നേരം നിർഭാഗ്യകരമായ ഒരു സംഭവം നടന്നു, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതി രക്ഷപ്പെടാൻ ശ്രമിവെങ്കിലും ഞങ്ങൾ പ്രതിയെ പിന്തുടർന്നു.

അക്രമി പൊലീസിന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് കേസ് അന്വേഷിക്കുകയാണെ'ന്ന് ബറേലി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് രാകേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികൾ ടെറസിൽ കളിക്കുകയായിരുന്നുവെന്നും, പ്രതികൾ വന്ന് കുറച്ച് നേരം കാത്തുനിന്ന ശേഷം ടെറസിൽ കയറി അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കൊലപാതകത്തെ കുറിച്ച് ഐ ജി പറഞ്ഞു. 'പ്രതിക്ക് 25-30 വയസ് പ്രായമാണുള്ളത്, കൂടുതൽ അന്വേഷണത്തിന് ശേഷം അവരുടെ വിശദാംശങ്ങൾ ഞങ്ങൾ വെളിപ്പെടുത്തും' എന്നും രാകേഷ് കുമാർ പറഞ്ഞു.

കൊലപാതകത്തിൽ രണ്ട് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഈ സംഭവം നടന്നതെന്ന് അവർക്ക് ഇപ്പോഴും അറിയില്ലെന്നും മരിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു. 'പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ പൊലീസ് പ്രതിയെ പിടികൂടി. അവിടെ രണ്ട് പേരുണ്ടായിരുന്നു, ഞങ്ങൾ അവരുമായി മുമ്പ് ഇടപഴകിയിരുന്നില്ലെ'ന്നും പിതാവ് പറഞ്ഞു.

ഓടിപ്പോയ പ്രതിയുടെ സഹോദരൻ്റെ പേരുകൂടി മരിച്ചയാളുടെ കുടുംബം പറഞ്ഞതായി എസ്എസ്‌പി ബദൗൺ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും റിവോൾവറും കണ്ടെടുത്തു.

എഫ്ഐആറിൽ മരിച്ച കുട്ടികളുടെ കുടുംബം സഹോദരൻ ജാവേദിനെയും പ്രതിയായി ചേർത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇയാളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും കുടുംബം അറിയിച്ചു. മരിച്ച കുട്ടികളുടെ പിതാവിനോട് പ്രതികൾ 5,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ദാരുണമായ ഇരട്ടക്കൊലപാതകത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ സമാധാനം നിലനിർത്തുന്നതിനായി മാണ്ഡി സമിതി ഔട്ട്‌പോസ്‌റ്റിന് സമീപമുള്ള ബാബ കോളനിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കുട്ടികളുടെ കൊലപാതക സംഭവം അറിഞ്ഞതിന് ശേഷം ചിലർ പ്രകോപിതരായെന്നും ജനങ്ങളോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബദൗൺ ജില്ല കലക്‌ടര്‍ മനോജ് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം നടത്തുമെന്ന് പൊലീസ് ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട കുട്ടികൾക്ക് ഏകദേശം 11 ഉം 6 ഉം വയസായിരുന്നു എന്നും മനോജ് കുമാർ പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമാകുമെന്നും രാകേഷ് കുമാർ വിശദീകരിച്ചു.

ALSO READ : കരിമഠം അര്‍ഷാദ് കൊലക്കേസ്; പ്രായപൂര്‍ത്തിയാകാത്ത ഏഴാം പ്രതിക്ക് നേരെ വധശ്രമം

Last Updated : Mar 20, 2024, 9:42 AM IST

ABOUT THE AUTHOR

...view details