കേരളം

kerala

ETV Bharat / bharat

തെലങ്കാന രാഷ്‌ട്രീയത്തില്‍ ട്വിസ്റ്റ്: ബിആര്‍എസും ബിഎസ്‌പിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും

തെലങ്കാനയില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് ബിആര്‍എസുംബിഎസ്‌പിയും. നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി. വിശദാംശങ്ങള്‍ പിന്നാലെ.

By ETV Bharat Kerala Team

Published : Mar 5, 2024, 5:49 PM IST

Twist in Telangana Politics  BRS and BSP  Lok Sabha Polls 2024  തെലങ്കാന രാഷ്‌ട്രീയം  ബിആര്‍എസും ബിഎസ്‌പിയും
Twist in Telangana Politics.. BRS and BSP To Contest Lok Sabha Polls 2024 Together

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന രാഷ്‌ട്രീയം ദിവസവും മാറി മറിയുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഓരോ രാഷ്‌ട്രീയ കക്ഷികളും പുത്തന്‍ തന്ത്രങ്ങള്‍ മെനയുന്നു(Twist in Telangana Politics).

മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കുന്നതിനാണ് മിക്കവരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടു പോകുന്നതില്‍ ബിആര്‍എസ് ആശയക്കുഴപ്പത്തിലായിരുന്നു. ലോക്‌സഭയിലെ ആരെ മത്സരിപ്പിക്കുമെന്നതായിരുന്നു ഇവരുടെ പ്രധാന പ്രശ്‌നം(BRS and BSP).

ഈ പശ്ചാത്തലത്തിലാണ് ബിആര്‍എസ് ബിഎസ്‌പിയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഎസ്‌പി സംസ്ഥാന അധ്യക്ഷന്‍ ആര്‍ എസ് പ്രവീണ്‍കുമാര്‍ ബിആര്‍എസ് മേധാവി കെ ചന്ദ്രശേഖര്‍ റാവുവിനെ ഹൈദരാബാദിലെ നന്ദിനഗര്‍ കോളനിയിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കണ്ടു. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. ഈ യോഗത്തിലാണ് ഇരുവരും സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തത്( Lok Sabha Polls 2024).

കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ബിആര്‍എസും ബിഎസ്‌പിയും തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതായും ഇരുനേതാക്കളും വ്യക്തമാക്കി. സഖ്യത്തിന്‍റെ വിശദാംശങ്ങളും സീറ്റുകളും സംബന്ധിച്ച് ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കെസി ആറിനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിന്നീട് ബിഎസ്‌പി സംസ്ഥാന അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. രാജ്യത്ത് മതേതരത്വം അപകടത്തിലായിരിക്കുന്നു. കെസിആര്‍ എന്നും മതേതരത്വത്തെ സംരക്ഷിച്ച ആളാണ്. രാജ്യത്ത് ഭരണഘടന നടപ്പാക്കുന്നതിലുള്ള അപകടത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസും ബിജെപിയെ പോലെ തന്നെ പെരുമാറുന്നു എന്ന് അദ്ദേഹം വിമര്‍ശിച്ചു. കെസിആറുമായി താന്‍ സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തു . ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡുമായും ചര്‍ച്ച ചെയ്‌തു . കെസിആര്‍ ബിഎസ്‌പി അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തുമെന്നും പ്രവീണ്‍കുമാര്‍ വെളിപ്പെടുത്തി.
Also Read: അങ്കം തുടങ്ങി ഇന്ത്യാ സഖ്യം; സീറ്റ് പങ്കിടല്‍ അനിശ്ചിതത്വം കാര്യമാക്കാതെ പ്രചാരണച്ചൂടില്‍ കക്ഷികളും നേതാക്കളും

ABOUT THE AUTHOR

...view details