കൊല്‍ക്കത്ത: ഡൗൺ ഡൂൺ എക്‌സ്‌പ്രസിൽ അതിക്രമിച്ച് കടന്ന അജ്ഞാത സംഘം യാത്രക്കാരെ മര്‍ദിച്ചു. ട്രെയിൻ ബിഹാറിലൂടെ കടന്നു പോകുന്നതിനിടെയാണ് സംഭവം. റിസർവേഷൻ കമ്പാർട്ട്മെന്‍റായ എസ് 9ലേക്ക് രണ്ട് അജ്ഞാതർ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. റിസർവ് ചെയ്‌ത ബർത്തുകളിൽ ഇരിക്കാൻ ശ്രമിച്ച യാത്രക്കാരെ ചോദ്യം ചെയ്‌ത് അക്രമികൾ മർദിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ കൂടുതൽ പേർ കമ്പാർട്ട്മെന്‍റിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. നിരവധി യാത്രക്കാർക്ക് മർദനമേറ്റതായി പരാതിയുണ്ട്. സംഭവത്തിൽ മുതിർന്നവർക്ക് പുറമെ കുട്ടികൾക്കും സാരമായ പരിക്കേറ്റു.