അമരാവതി:ഭക്ഷ്യവിഷബാധയേറ്റ് അനാഥാലയത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. 35ൽ അധികം വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയിലാണ്. കോട്ടൗരത്‌ലയിലെ അനകപ്പള്ളി പരിശുദ്ധാത്മ അഗ്നിസ്‌തുതി ആരാധന ട്രസ്‌റ്റിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. സ്ഥാപനത്തിൽ വിതരണം ചെയ്‌ത സമൂസയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഹോസ്‌റ്റൽ മാനേജരുടെ അനാസ്ഥ മൂലമാണ് വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്‌ടമായത് എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മാനേജര്‍ക്ക് എതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം മരണപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.