തൂത്തുക്കുടി : ബന്ധുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. തൂത്തുക്കുടിക്കടുത്തുള്ള പേരൂരാണി ഗ്രാമത്തിലാണ് സംഭവം. ദമ്പതികളായ ലക്ഷ്മണന്‍റെയും മീനയുടെയും മക്കളായ സന്ധ്യ (13), കൃഷ്ണവേണി (10), ഇസക്കി രാജ ( 7) എന്നിവരാണ് മരിച്ചത്. സ്‌കൂൾ അവധിയായതിനാല്‍ വൈകുന്നേരം ബന്ധുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയതാണ് മൂവരും. കുളിക്കുന്നതിനിടെ ബന്ധുക്കൾ അറിയാതെ കുട്ടികള്‍ കുളത്തിന്‍റെ ആഴമേറിയ ഭാഗത്തേക്ക് പോവുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.