റായ്‌പൂർ: മോഷ്‌ടിക്കാൻ കയറിയ വീട്ടിലെ ദമ്പതികളുടെ സ്വകാര്യ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. ഛത്തീസ്‌ഗഡിലെ ദുർഗിലാണ് സംഭവം. ദമ്പതികളുടെ വീട്ടിൽ മോഷ്‌ടിക്കാനെത്തിയ ഇയാൾ ഇവരുടെ സ്വകാര്യ വീഡിയോ പകർത്തി വാട്‌സ്ആപ്പിൽ അയച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പത്തുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമെന്നാണ് ഭീഷണി സന്ദേശമയച്ചത്. ഇതോടെ ദമ്പതികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും പൊലീസ് കണ്ടെടുത്തു.