മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇത്തം വിഷയങ്ങള്‍ വീണ്ടും ഓര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ സംഭവിച്ചതിന്‍റെ ആവര്‍ത്തനം ആവശ്യമില്ല. അത് കൊണ്ടാണ് ഒരു ഭീകരാക്രമണം നേരിടേണ്ടി വന്നിട്ടും നാം പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുംബൈ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യ അംഗമായിരുന്നപ്പോള്‍ ഭീകര വിരുദ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്കായിരുന്നു. ഭീകരാക്രമണം നടന്ന അതേ ഹോട്ടലില്‍ ആയിരുന്നു ഭീകരവിരുദ്ധ സമിതിയുടെ യോഗം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന രാഷ്‌ട്രമാണെന്ന് ഏവര്‍ക്കും അറിയാം. ഇന്നും ഭീകരതയ്‌ക്കെതിരെ പോരാടുന്ന നേതാക്കളാണ് നമുക്കുള്ളത്. ഭീകരതയോട് യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്ന് നാം പ്രഖ്യാപിക്കുമ്പോള്‍ ആരെങ്കിലും നമുക്കെതിരെ പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ സന്ദേശം തന്നെയാണ് നാം നല്‍കുന്നത്.
പകല്‍ ഭീകരതയ്‌ക്കെതിരെ സംസാരിക്കുകയും രാത്രിയില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും നമ്മള്‍ ശരിയാണെന്ന് നടിക്കുന്നതും അംഗീകരിക്കാനാകില്ല. ഇതാണ് തിരുത്തപ്പെടേണ്ടത്. ഭീകരതയെ പുറത്ത് കൊണ്ടുവരും. പ്രതികരിക്കേണ്ട സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്‍മാറ്റം തുടങ്ങുന്നതിന് മുമ്പ് തന്നെ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ 2020 ഏപ്രിലിന് മുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കും. ദെംചോക്കിലും ദെസ്‌പാങിലും 2020 ഒക്‌ടോബര്‍ 31ലെ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമം. ഇതിന് കുറച്ച് സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:'ഭീകരവാദത്തെ നമുക്ക് ഒന്നിച്ച് നിന്ന് നേരിടാം, ഇരട്ടത്താപ്പ് പാടില്ല'; ചൈനയെ ഉന്നമിട്ട് മോദി, ആഗോള പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നിര്‍ദേശം