അമൃത്‌സര്‍: സിര്‍ഹന്ദ് കനാലിന്‍റെ തീരത്തുള്ള ഒറിയ കോളനിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സഹോദരിമാര്‍ മരിച്ചു. നാലും അഞ്ചും വയസുള്ള കുഞ്ഞുങ്ങള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ഭട്ടിന്‍ഡ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത വീടുകളിലുണ്ടായിരുന്നവര്‍ ഉറക്കത്തിലായതും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി. പാചകത്തിനിടെയാണ് അപകടമുണ്ടായത്. ബിഹാര്‍ സ്വദേശികളായ ദമ്പതിമാരുടെ മക്കളാണ് മരിച്ചത്.