അലിഗഡ്: കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ അടുത്ത് അഭയം തേടിയ 22 കാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. മന്ത്രവാദിയും അയാളുടെ കൂട്ടാളിയും ചേര്‍ന്ന് വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി. സംഭവത്തിന് ശേഷം മന്ത്രവാദിയും അയാളുടെ കൂട്ടാളിയും ഒളിവിലാണ്. അലിഗഡിലെ ഇഗ്‌ലാസ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിയുടെ പരാതില്‍ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
2020 ലാണ് മഥുരയിലെ റയ മേഖലയിലുള്ള യുവാവ് വിവാഹിതനായത്. എന്നാല്‍ ദീര്‍ഘകാലമായിട്ടും കുട്ടികളുണ്ടായില്ല. ചികിത്സയ്‌ക്കൊപ്പം ചില മന്ത്രവാദങ്ങളും ഇവര്‍ നടത്തി. കഴിഞ്ഞ ദിവസം ഭാര്യയുമായി ഇയാള്‍ 45 വയസുള്ള ഒരു മന്ത്രവാദിയുടെ അടുത്തെത്തി. ഈ സമയത്ത് ഇയാളുടെ ശിഷ്യന്‍ ധരം (60) അവിടെ ഉണ്ടായിരുന്നു. മന്ത്രവാദി യുവതിയെ ശിഷ്യനൊപ്പം ഇരുത്തിയ ശേഷം ഭര്‍ത്താവിനെ മുറിക്ക് പുറത്താക്കി.