കേരളം

kerala

ETV Bharat / bharat

വൈസ് ചാന്‍സലര്‍മാരുടെ നിയമനം; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്നതിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് - TN PASSES RESOLUTION OPPOSING UGC

ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് ചട്ടമെന്ന് മുഖ്യമന്ത്രി സ്‌റ്റാലിന്‍ സഭയില്‍ പറഞ്ഞു.

UGC REGULATION ON VC APPOINTMENT  TN REJECTS UGC REVISED REGULATION  തമിഴ്‌നാട് സര്‍ക്കാര്‍ യുജിസി  വൈസ് ചാന്‍സലര്‍ നിയമന ചട്ടം
File photo of MK Stalin (ANI)

By ETV Bharat Kerala Team

Published : 15 hours ago

ചെന്നൈ:വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർമാർക്ക് കൂടുതൽ അധികാരം നൽകാനുള്ള യുജിസിയുടെ പുതിയ ചട്ടത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍റെ പുതുക്കിയ ചട്ടങ്ങൾ സംസ്ഥാനത്തിന്‍റെ സ്വയംഭരണത്തെ ലംഘിക്കുകയും ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇത് ഫെഡറൽ തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും തമിഴ്‌നാട്ടിലെ വിദ്യാർഥികളുടെ ഭാവിയിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. 'കേന്ദ്ര സർക്കാർ സർവകലാശാലകളെ തകർക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റിയെ ഗവർണർ തീരുമാനിക്കുമെന്നാണ് യുജിസി നിയമം ഏർപ്പെടുത്തിയിരിക്കുന്നത്.

വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണർക്ക് നൽകുന്നത് സർവകലാശാലകളെ നശിപ്പിക്കാനുള്ള മാർഗമാണ്. അതുകൊണ്ടാണ് അവരിത് ചെയ്യാൻ പോകുന്നത്. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിൽ ഇതിനകം തന്നെ അഭിപ്രായ വ്യത്യാസമുണ്ട്'- സ്റ്റാലിൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ തകർക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. വിദ്യാഭ്യാസ സംവിധാനം സ്വയം ഭരിക്കാനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെന്നും യുജിസിയുടെ നടപടികൾ ആ അധികാരത്തില്‍ കടന്നു കയറുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

'വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ യുജിസി സെലക്ഷൻ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്‌ത് ഗവർണർ നിയമിച്ച അംഗങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നില്ല. ഈ സംഘർഷത്തിന് ക്രിയാത്മകമായ ഒരു പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കിൽ അത് ശരിയല്ല. വൈസ് ചാൻസലർമാരെ ഏകപക്ഷീയമായി നിയമിക്കാൻ ഗവർണർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ശരിയല്ല' എന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി പദ്ധതികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്യുന്നത് അന്യായമല്ലേ എന്നും അവർക്ക് ബിരുദം നൽകാൻ കഴിയില്ല എന്നത് പൊതുജന ഭീഷണിയല്ലേ എന്നും സ്റ്റാലിന്‍ സഭയില്‍ ചോദിച്ചു.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ വിദ്യാഭ്യാസത്തിന്മേൽ അധികാരം ഉണ്ടാകാവൂ. എങ്കിൽ മാത്രമേ എല്ലാ ആളുകൾക്കും പൂർണമായി വിദ്യാഭ്യാസം നൽകാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 'കുറച്ച് വർഷങ്ങൾ നിയമിത സ്ഥാനങ്ങളിൽ തുടരുകയും പിന്നീട് പുറത്തുപോകുകയും ചെയ്യുന്നവർക്ക് ഒരു സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന വികാരങ്ങൾ മനസിലാക്കാൻ കഴിയില്ല. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ചെയ്യുന്നില്ല' എന്നും സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി.

പരിധിയില്ലാത്ത ഫീസും സംവരണവുമില്ലാതെ പരിധി ലംഘിക്കുന്ന സ്വകാര്യ 'ഡി ജൂറി' സർവകലാശാലകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരു ശ്രമവും നടത്തുന്നില്ല. അതേസമയം, കേന്ദ്ര സർക്കാർ ബജറ്റ് പ്രസ്‌താവനയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക വിഹിതം കുറച്ചുകൊണ്ടേയിരിക്കുകയാണെന്നും എന്നും സ്റ്റാലിന്‍ പറഞ്ഞു.

യുജിസിയുടെ പരിഷ്‌കരിച്ച ചട്ടങ്ങൾക്കെതിരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചു. തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയൻ ഉൾപ്പെടെ വിവിധ പാർട്ടികളിലെയും കോൺഗ്രസിലെയും പിഎംകെയിലെയും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. കോൺഗ്രസിൽ നിന്നുള്ള രാജേഷ് കുമാർ, പിഎംകെയിൽ നിന്നുള്ള ജി കെ മണി, വിസികെയിൽ നിന്നുള്ള ആളൂർ ഷാനവാസ് തുടങ്ങിയവര്‍ പ്രമേയത്തെ പിന്തുണച്ചു. അതേസമയം, ബിജെപിയിലെ നൈനാർ നാഗേന്ദ്രൻ പ്രമേയത്തെ എതിർത്തു.

Also Read:തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്‌ത്ത് പാട്ട്: കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവര്‍ണര്‍

ABOUT THE AUTHOR

...view details