തീയതി: 10-01-2025 വെള്ളി
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: ധനു
തിഥി: ശുക്ല ഏകാദശി
നക്ഷത്രം: കാര്‍ത്തിക
അമൃതകാലം: 08:11 AM മുതല്‍ 09:38 AM വരെ
വർജ്യം: 09:09 AM മുതല്‍ 9:57 AM വരെ & 03:33 PM മുതല്‍ 04:21 PM വരെ
രാഹുകാലം: 11:05 AM മുതല്‍ 12:31 PM വരെ
സൂര്യോദയം: 06:45 AM
സൂര്യാസ്‌തമയം: 06:18 PM
ചിങ്ങം: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ആത്മാർഥതയും കഠിനാധ്വാനവും ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
കന്നി: സാമ്പത്തികപരമായി വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി ഇന്ന് കൂടുതൽ സമയം പങ്കിടും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല രീതിയിലായിരിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.
തുലാം: ഇന്ന് ശുഭചിന്തകളാകും മുന്നോട്ടു നയിക്കുക. കഠിനാധ്വാനവും സഹാനുഭൂതിയും നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കും. സങ്കീർണമായ വിഷയത്തെ പോലും വളരം നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോഴുള്ള ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. നിശ്ചിത സമയത്തിനുള്ളിൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാൻ കഴിയും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്.
ധനു: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ദേഷ്യം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
മകരം: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.
കുംഭം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷമായിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.
മീനം: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മേടം: സാമ്പത്തികപരമായി ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണ്ണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ഇടവം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായി ദൂരയാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
മിഥുനം: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യക്കുറവ് ഇന്ന് പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത.
കര്‍ക്കടകം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. സമൂഹത്തിൽ അന്തസ് ഉയരും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്.