ഹൈദരാബാദ്: ആക്രമണങ്ങള്‍ ഏത് രീതിയിലായാലും അപലപിക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്രതാരം സ്വരഭാസ്‌കര്‍. ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാകില്ല. എങ്കിലും അടുത്തിടെ ചണ്ഡിഗഢ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ തല്ലിയ കങ്കണയെ തനിക്ക് ഒരു തരത്തിലും സഹായിക്കാനാകില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കാണ് ഈ സംഭവം വഴി മരുന്നിട്ടത്. കങ്കണ പല ആക്രമണങ്ങളെയും നീതികരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്വര സമൂഹ്യമാധ്യമങ്ങളില്‍ കങ്കണ മുന്‍കാലങ്ങളില്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത് മറക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂസ് വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വരയുടെ പരാമര്‍ശങ്ങള്‍. ഒസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ മര്‍ദ്ദിച്ച വില്‍സ്‌മിത്തിന്‍റെ നടപടികളെ കങ്കണ എങ്ങനെയാണ് നീതികരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തന്‍റെ അമ്മയെയോ സഹോദരിയെയോ ആരെങ്കിലും അപമാനിച്ചാല്‍ താനും ഇങ്ങനെ തന്നെയാകും പ്രതികരിക്കുക എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ നടപടി തെറ്റാണ്. അവരെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നു. എന്നാല്‍ രാജ്യത്ത് പടരുന്ന ആക്രമണങ്ങളുടെ സംസ്കാരം എന്ന വലിയ വിഷയം ഇവിടെ അവശേഷിക്കുന്നുവെന്നും താരം ചൂണ്ടിക്കാട്ടി.