ന്യൂഡൽഹി:ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പുളള നെയ്യ് ഉപയോഗിച്ചതിൻ്റെ തെളിവ് എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി ഈ പ്രസ്‌താവന നടത്തിയത്. വിഷയത്തിൽ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ആരും പരസ്യ പ്രസ്‌താവനകൾ നടത്തേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
"ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്"- ബെഞ്ച് പറഞ്ഞു. ഈ വിഷയം വിശ്വാസത്തിൻ്റെ കാര്യമാണെന്നും ലഡു തയ്യാറാക്കുന്നതിനായി മായം ചേർത്ത നെയ്യാണ് ഉപയോഗിച്ചെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്