കേരളം

kerala

ETV Bharat / bharat

'സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല'; തെളിവില്ലെങ്കിൽ കേസുകൾ മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി - SC ON DOWRY PROHIBITION ACT

ഭർത്താവിനും കുടുംബത്തിനുമെതിരെ പക പോക്കുന്നതിൻ്റെ ഭാഗമായി സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നുവെന്നും സുപ്രീം കോടതി

DOWRY PROHIBITION ACT  SUPREME COURT  സ്ത്രീധന നിരോധന നിയമം  LATEST MALAYALAM NEWS
Supreme court (ANI)

By ETV Bharat Kerala Team

Published : Dec 11, 2024, 9:17 PM IST

ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ നോട്ടിസ് അയച്ചപ്പോഴാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകുന്നത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.

സ്‌ത്രീധന നിരോധന നിയമം പ്രകാരം നൽകിയ പരാതിയിൽ വീട്ടുകാർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നുള്ള യുവാവിൻ്റെ ഹർജി തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഈ അടുത്ത കാലങ്ങളിലായി ഭർത്താവിനും കുടുംബത്തിനും നേരെ വ്യക്‌തിപരമായ പക പോക്കുന്നതിൻ്റെ ഭാഗമായി നിയമം ദുരുപയോഗം ചെയ്യുന്നതിനുള്ള പ്രവണത വർധിച്ചു വരുന്നതായി കേസ് പരിഗണിച്ച ബെഞ്ച് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വൈവാഹിക തർക്കങ്ങൾക്കിടയിലുള്ള ആരോപണങ്ങൾ, സൂക്ഷ്‌മമായി പരിശോധിച്ചില്ലെങ്കിൽ അതേ നിയമ നടപടികളുടെ ദുരുപയോഗത്തിനും, ഭാര്യയോ അവരുടെ കുടുംബമോ ഭർത്താവിനെതിരെ അസത്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനും പ്രോത്സാഹനം നൽകുമെന്നും സുപ്രീം കോടതി പറഞ്ഞു. വൈവാഹിക തർക്കം മൂലമുള്ള കേസുകളിൽ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിക്കുകയാണെങ്കിൽ അവരുടെ സജീവ പങ്കാളിത്തം തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ അവരുടെ പേരുകൾ മുളയിലേ നുള്ളിക്കളയണമെന്ന് ജസ്‌റ്റിസുമാരായ ബിവി നാഗരത്‌നയും എൻ കോടീശ്വർ സിംഗും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ദാമ്പത്യ തർക്കം ഉണ്ടാകുമ്പോൾ ഭർത്താവിൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കാനുള്ള പ്രവണത പലപ്പോഴും ഉണ്ടാകുന്നുണ്ടെന്ന് ജസ്‌റ്റിസ് നാഗരത്‌ന പറഞ്ഞു. കൃത്യമായ തെളിവുകളില്ലാത്തതോ, ആരോപണങ്ങൾ മാത്രമുള്ളതോ ആണെങ്കിൽ അത് ഒരിക്കലും ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ല. നിയമ വ്യവസ്ഥകളും നിയമ നടപടികളും ദുരുപയോഗം ചെയ്യുന്നത് തടയാനും നിരപരാധികളായ കുടുംബാംഗങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കാനും ഇത്തരം കേസുകളിൽ കോടതികൾ ജാഗ്രത പാലിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

നിലവിലെ കേസിൽ, ഭർത്താവിൻ്റെ അഞ്ച് കുടുംബാംഗങ്ങൾ വ്യത്യസ്‌ത നഗരങ്ങളിൽ താമസിക്കുന്നവരാണെന്നും ദമ്പതികളുടെ വീട്ടിൽ താമസിച്ചിരുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അവരെ ക്രിമിനൽ പ്രോസിക്യൂഷനിലേക്ക് വലിച്ചിഴക്കാനാവില്ലെന്നും ഓരോരുത്തർക്കും എതിരെയുള്ള ആരോപണങ്ങളുടെ അഭാവത്തിൽ ഇത് നിയമത്തിൻ്റെ ദുരുപയോഗമാകുമെന്നും ബെഞ്ച് പറഞ്ഞു.

ദക്ഷിണ റെയിൽവേയിൽ ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം തമിഴ്‌നാട് ജോലാർപേട്ടിലാണ് ഭാര്യ താമസിച്ചിരുന്നത്. 2015ൽ വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികളുണ്ടായി. ഇക്കാലയളവിൽ സ്‌ത്രീധനത്തിൻ്റെ പേരിൽ എന്തെങ്കിലും പീഡനം ഉണ്ടായെന്നോ ദാമ്പത്യ തർക്കം ഉണ്ടായെന്നോ വിശ്വസിക്കാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു. ഭാര്യ ഉന്നയിക്കുന്ന ആരോപണത്തിൽ പീഡനത്തിൻ്റെ സന്ദർഭം വിവരിച്ചിട്ടില്ല. പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന സമയമോ തീയതിയോ സ്ഥലമോ രീതിയോ അവർ പരാമർശിച്ചിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2021 ഡിസംബറിൽ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഭാര്യക്ക് വക്കീൽ നോട്ടീസ് അയയ്‌ക്കുകയായിരുന്നു. വക്കീൽ നോട്ടിസിന് മറുപടി നൽകുന്നതിന് പകരം സ്‌ത്രീധന നിരോധന നിയമത്തിലെ നിയമങ്ങൾ പ്രകാരം ഭർത്താവിനും കുടുംബത്തിനുമെതിരെ ഭാര്യ രാച്ചകൊണ്ട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഐപിസി സെക്ഷൻ 498 എ, സ്‌ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ പ്രകാരരം ഭർത്താവിനും ഭർത്താവിൻ്റെ മാതാപിതാക്കൾക്കും അദ്ദേഹത്തിൻ്റെ മൂന്ന് സഹോദരിമാർക്കും എതിരെ എഫ്ഐആറും ഫയൽ ചെയ്‌തു. ഈ കേസ് റദ്ദാക്കാന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയിൽ നിന്ന് പ്രതികൂല വിധിയാണുണ്ടായത്.

ഭർത്താവിനും ഭർത്താവിൻ്റെ വീട്ടുകാർക്കുമെതിരെ ഭാര്യ നൽകിയ പരാതി പ്രതികാര നടപടിയാണ് കേസെന്ന് സുപ്രീം കോടതി ബെഞ്ച് കണ്ടെത്തി. അതുപോലെ ഭാര്യ മക്കളെയും ഉപേക്ഷിച്ചുവെന്ന് കോടതി പറഞ്ഞു. മക്കളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് ഭർത്താവെണെന്നും ബെഞ്ച് നിരീക്ഷിച്ചു. കുട്ടികളുമായി ഒരു ബന്ധവും ഇപ്പോൾ ഭാര്യ പുലർത്തുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഭർത്താവിൻ്റെ കുടുംബത്തെ വെറുതെ വലിച്ചിഴച്ചതാണെന്നും ബെഞ്ച് പറഞ്ഞു.

Also Read:യുപിയിലെ ആ കല്യാണ വീട്ടിലേക്ക് ഒരു മലയാളി പെണ്‍കുട്ടി എത്തിയതോടെ രംഗം മാറി; ശേഷം വരനും പിതാവും പൊലീസ് കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ