കേരളം

kerala

ETV Bharat / bharat

പ്രജ്വൽ രേവണ്ണയെക്കുറിച്ച് സൂചനകളില്ല ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ അന്വേഷണസംഘം - PRAJWAL REVANNA CASE

പ്രജ്വൽ രേവണ്ണയെക്കുറിച്ചുളള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്

HASSAN MP  PRAJWAL REVANNA  SEXUAL ABUSE CASE  BANK ACCOUNT FREEZED
Prajwal Revanna (Hassan MP ) (Source : ETV Bharat Network)

By ETV Bharat Kerala Team

Published : May 19, 2024, 3:58 PM IST

ബെംഗളൂരു : ലൈംഗിക പീഡനാരോപണം നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണ എവിടെ എന്നത് സംബന്ധിച്ച് ഇനിയും സൂചനകളില്ലാത്തതിനാല്‍ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ എസ്ഐടി (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം). കോടതിയുടെ അനുമതി പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ''ഞാന്‍ ബെംഗളൂരുവിലില്ല, എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ 7 ദിവസത്തെ സമയം നൽകണം". കേസ് രജിസ്റ്റർ ചെയ്‌തതിനുശേഷം മെയ് ഒന്നിന് തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രജ്വൽ രേവണ്ണ ഇങ്ങനെ പ്രതികരിച്ചിരുന്നു.

എന്നാൽ രണ്ടാഴ്‌ച കഴിഞ്ഞിട്ടും പ്രജ്വൽ രേവണ്ണ വിദേശത്തുനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല. അതിനാൽ തുടര്‍നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് എസ്ഐടിയുടെ തീരുമാനം.പിതാവ് എച്ച്‌ഡി രേവണ്ണയുടെ അറസ്റ്റിന് ശേഷം പ്രജ്വൽ രേവണ്ണ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം മെയ് മൂന്നിനും പിന്നീട് പതിനഞ്ചിനും ഇന്ത്യയിലേക്ക് വരാൻ തയ്യാറായിരുന്ന പ്രജ്വൽ വിമാന ടിക്കറ്റുകള്‍ റദ്ദാക്കുകയായിരുന്നു.

അറസ്റ്റ് വാറണ്ട് :പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ എസിഎംഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇതുവരെ സ്വീകരിച്ച നിയമനടപടികളെക്കുറിച്ച് എസ്ഐടി കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Read More :പ്രായമായ ദലിത് ദമ്പതികളോട് ക്രൂരത: തൂണില്‍ കെട്ടിയിട്ട് മർദിച്ച ശേഷം ചെരുപ്പ് മാല അണിയിച്ചു; 10 പേർക്കെതിരെ കേസ്‌

ABOUT THE AUTHOR

...view details